HOME
DETAILS

പ്രവാസികളെ നാട്ടിൽ  തിരിച്ചെത്തിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം: ഫ്രൻറ്സ് അസോസിയേഷൻ

  
backup
April 12 2020 | 22:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b5%bd-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf

മനാമ: വിസ കാലാവധി കഴിഞ്ഞ് വിദേശ രാജ്യങ്ങളിൽ പ്രയാസപ്പെടുന്നവരെയും വിസിറ്റിങിന് എത്തിയിട്ട് നാട്ടിൽ പോകാതെ കുടുങ്ങിയവരെയും വിദഗ്ധ ചികിൽസ ആവശ്യമുള്ള രോഗികളെയും രോഗം പടർന്ന് പിടിക്കാൻ സാധ്യതയുള്ള ചുറ്റുപാടുകളിൽ കഴിയുന്നവരെയും  നാട്ടിലെത്തിക്കുന്നതിനുള്ള അടിയന്തിര നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്ന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. വിവിധ നാടുകളിലെ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും സുരക്ഷ   ഉറപ്പാക്കുന്നതിനും ഇന്ത്യൻ എംബസികളുടെയും നയതന്ത്ര ടീമുകളുടെയും പ്രവർത്തനം ത്വരിതപ്പെടുത്തേണ്ടതും ആവശ്യമാണ്. ജി.സി.സി രാഷ്ട്രങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യക്കാരുള്ളത്. ഇവരിൽ പല തരത്തിലുള്ള പ്രയാസങ്ങളിൽ പെട്ട് കഠിനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ജോലി നഷ്ടമായവരും ഒക്കെയുണ്ട്. ഇവരുടെ കാര്യത്തിൽ മാനുഷിക പരിഗണനയും അടിയന്തിര നടപടികളും അനിവാര്യമാണെന്ന് ഫ്രൻറ്സ് അസോസിയേഷൻ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ പ്രവാസി സംഘടനകളും കൂട്ടായ്മകളും ഒന്നിച്ച് നിന്ന് അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല നടപടികൾക്ക് ശ്രമങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്.

ഇക്കാര്യത്തിൽ ഇടപെടുന്നതിനായി മുഖ്യ മന്ത്രി ശ്രീ പിണറയാി വിജയൻ, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി  വി. മുരളീധരൻ, കോഴിക്കോട് എം.പി രാഘവൻ എം.കെ, കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി കുഞ്ഞിമുഹമ്മദ് എന്നിവർക്ക് ഫ്രൻറ്സ് അസോസിയേഷൻ നിവേദനങ്ങൾ അയക്കുകയും ചെയ്തു. വിവിധ സംഘടനകൾ തങ്ങളുടെ  സ്ഥാപനങ്ങളും സംവിധാനങ്ങളും തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറെെൻറൻ കേന്ദ്രങ്ങളായി വിട്ടു നൽകാൻ തയാറാണെന്നുള്ള തീരുമാനം ഏറെ ആശ്വാസം നൽകുന്നതാണ്. സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് ഇത് സഹായകമാകുമെന്നും കരുതുന്നു. പ്രവാസികളുടെ വിയർപ്പ് കൂടി ചേർത്തുണ്ടാക്കിയ ഇത്തരം സ്ഥാപനങ്ങൾ  അത്യാവശ്യ ഘട്ടത്തിൽ വിട്ടുകൊടുക്കാൻ മുന്നോട്ടു വന്ന മുഴുവൻ സംഘടനകൾക്കും ഫ്രൻറ്സ് അസോസിയേഷൻ  പ്രത്യേകം നന്ദി അഅറിയിച്ചു. കോവിഡ് 19 ആശങ്കകൾക്കിടയിലും തങ്ങളുടെ ഒപ്പമുള്ളവരെ ചേർത്ത് പിടിക്കാനും ആശ്വാസം നൽകാനും സന്നദ്ധമായി മുന്നോട്ടു വരുന്ന എല്ലാ പ്രവാസി കൂട്ടായ്‌മകൾക്കും സംഘടനകൾക്കും ഫ്രന്റ്‌സ് അസോസിയേഷൻ ആശംസകൾ നേരുകയും ചെയ്‌തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago