ഇംഗ്ലണ്ട് ഏകദിന പരമ്പര തൂത്തുവാരി
കാര്‍ഡിഫ്: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. പരമ്പരയിലെ അവസാന മത്സരത്തില്‍ 122 റണ്‍സിന്റെ വമ്പന്‍ ജയത്തോടെയാണ് ഇംഗ്ലണ്ട് പരമ്പര 3-0ന് സ്വന്തമാക്കിയത്. നേരത്തെ ആദ്യത്തെ മത്സരം സമനിലയിലും മൂന്നാം മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 325 റണ്‍സെന്ന വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് മികവിലേക്കുയരാനായില്ല. തുടക്കം തന്നെ ടീമിന് അടിതെറ്റി. കുശാല്‍ പെരേര(6) പെട്ടെന്ന് പുറത്തായത് ടീമിന്റെ താളം തെറ്റിച്ചു. ഗുണതിലക(48) കുശാല്‍ മെന്‍ഡിസ്(22) സഖ്യം പൊരുതി നോക്കിയെങ്കിലും അപ്രതീക്ഷിതമായി മെന്‍ഡിസ് പുറത്തായത് ടീമിനെ പിന്നോട്ടടിച്ചു. അധികം വൈകാതെ തന്നെ ഗുണതിലകയും പുറത്തായി. ദിനേഷ് ചാണ്ഡിമല്‍(53) മാത്രമാണ് ടീമില്‍ പൊരുതി നോക്കിയത്. എഞ്ചലോ മാത്യൂസ്(13) ഉപുല്‍ തരംഗ(0) ഷനാക(22) പ്രസന്ന(5) എന്നിവര്‍ നിരാശപ്പെടുത്തി. ലങ്കയുടെ പോരാട്ടം 202ല്‍ അവസാനിക്കുകയായിരുന്നു. നാലു വിക്കറ്റെടുത്ത ഡേവിഡ് വില്ലിയാണ് ലങ്കയെ തകര്‍ത്തത്. പങ്കറ്റ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ലങ്ക ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. ജേസന്‍ റോയ്(34) വിന്‍സി(51) സഖ്യം ആദ്യ വിക്കറ്റില്‍ 67 റണ്‍സ് ചേര്‍ത്തു.
ലക്മലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ജോ റൂട്ട്(93) വിന്‍സിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. വിന്‍സി പുറത്തായ ശേഷം ഇയാന്‍ മോര്ഗന്(20) ബെയര്‍സ്റ്റോ എന്നിവര്‍ക്കൊപ്പം റൂട്ട് പോരാട്ടം തുടര്‍ന്നു.
അവസാന നിമിഷം ജോസ് ബട്ലര്(70) തകര്‍ത്തടിച്ചാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടത്തിയത്. ലങ്കന്‍ ബൗളിങില്‍ മൂന്നു വിക്കറ്റെടുത്ത ഗുണതിലക മാത്രമാണ് തിളങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."