HOME
DETAILS

കൊവിഡിനെ പൂര്‍ണമായി ഇല്ലാതാക്കാനാവില്ല

  
backup
April 13 2020 | 01:04 AM

covid-interview-with-dr-2020

 


കൊവിഡ് 19 ലോകം മുഴുവന്‍ കീഴടക്കി കൂട്ടമരണം വിതച്ചു മുന്നേറുമ്പോള്‍ രാജ്യത്തെ ഗവേഷകരും ഗവേഷണസ്ഥാപനങ്ങളും കൊറോണ വൈറസിനെ തളയ്ക്കാനുള്ള തീവ്രപഠനത്തിലും പരിശ്രമത്തിലുമാണ്. ചികില്‍സാരംഗത്തും ഗവേഷണരംഗത്തും കേരളത്തിന്റെ അഭിമാനമായ ശ്രീചിത്ര ഇന്‍സ്റ്റ്യൂറ്റിറ്റിയൂട്ട്് മെഡിക്കല്‍ സയന്‍സ് കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനരംഗത്തും ചികില്‍സാരംഗത്തും വലിയൊരു പങ്ക് വഹിക്കുകയാണ്. ചികില്‍സാരംഗത്തെ ന്യൂതനരീതികള്‍ നടപ്പിലാക്കുന്നതിന് രാജ്യത്ത് ആദ്യമായി തന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍)അനുവാദം ലഭിച്ചിരിക്കുന്ന കേരളത്തിനാണ് എന്നത് വലിയൊരു നേട്ടമാണ്.കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പല്‍സ്മ ചികില്‍സ നടത്തുന്നതിനന് ഐ.സി.എം. ആര്‍ ആദ്യം അനുമതി നല്‍കിയിരിക്കുന്നത് ശ്രീചിത്രയ്ക്കാണ്. കേരളത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള പഠനപദ്ധതികള്‍ക്ക് സംസ്ഥാന ആരോഗ്യവകുപ്പിന് ടെക്്നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നതും ശ്രീചിത്രയാണ്. ശ്രീചിത്രയുടെ പഠനവിഭാഗമായ അച്യൂതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ്സസ് സ്റ്റഡീസിലെ അസോസിയേറ്റ് ഡീനും പ്രൊഫസറുമായ ഡോ. ബിജു സോമന്‍ കൊവിഡ് 19 സംബന്ധിച്ച കേരളത്തിന്റെ കൊവിഡ് കാലപ്രവര്‍ത്തനങ്ങളെക്കുറിച്ച് സുപ്രഭാതവുമായി സംസാരിക്കുകയാണ്.


 കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തിന് വലിയ മുന്നേറ്റം ഉണ്ടായെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുമോ ?

കൊവിഡ് പ്രതിരോധപ്രവര്‍ത്തനരംഗത്ത് കേരളത്തിന് വലിയ നേട്ടങ്ങള്‍ തന്നെയാണ് നേടാന്‍ കഴിഞ്ഞത്. ഒരു പരിധിവരെ സര്‍ക്കാരും ഒപ്പം ജനങ്ങളും ഒരുപോലെ കാണിച്ച ജാഗ്രത ഒരു ഘടകമാണ്. നമ്മുടെ രാഷ്ടീയ മത നേതൃത്വങ്ങള്‍ക്കെല്ലാം അക്കാര്യത്തില്‍ വലിയ പങ്കാണ് വഹിക്കാന്‍ കഴിഞ്ഞത്. ദേശീയ തലത്തില്‍ പല നടപടികളും സ്വീകരിക്കുന്നതിന് മുമ്പെ തന്നെ നമ്മുക്ക് കര്‍ശനമായ രീതിയില്‍ നീരിക്ഷണം ഉള്‍പ്പടെ നടത്താന്‍ കഴിഞ്ഞു. ലോക്ക് ഔട്ടോടെ നമ്മുക്ക് സമൂഹവ്യാപനം നിയന്ത്രിക്കാന്‍ ഫലപ്രദമായി ഇടപ്പെടാന്‍ കഴിഞ്ഞു. എ്ന്നാല്‍ ലോക്ക് ഔട്ടില്‍ ഇളവ് വരുന്നതോടെ നാം വലിയൊരു വെല്ലുവിളി നേരിടുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ചെറിയ ഒരു ജാഗ്രതക്കുറവുപോലും നമ്മുടെ ഈ നേട്ടങ്ങളെല്ലാം തന്നെ അപ്പാടെ തകര്‍ത്തേയ്ക്കും. കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് പഠിക്കുമ്പോള്‍ അതിന്റെ വ്യാപനവേഗത വളരെ വലുതാണ് എന്നതു തന്നെയാണ് വലിയ വെല്ലുവിളി. രോഗം എങ്ങനെ പകര്‍ന്നുവെന്നുള്ള വ്യക്തമായ രോഗവ്യാപനരീതി മനസ്സിലാക്കാന്‍ കഴിയാത്ത കൊവിഡ് സ്ഥിരീകിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് സമൂഹവ്യാപനത്തിന്റെ തോത് സംബന്ധിച്ച പഠനം ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. നമ്മുടെ പരിശോധനാ രീതി ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത് വളരെ കൃത്യതയോടെയുള്ളതാണ്. സമൂഹത്തിനിടിയില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുന്നതോടെയാണ് നമ്മുക്ക് സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് തീര്‍പ്പാക്കാന്‍ കഴിയുക. വിദേശത്ത് നിന്നെത്തിയവരുടെ നിരീക്ഷണകാലവധി കഴിഞ്ഞു. എന്നാല്‍ ലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ സാന്നിധ്യം അറിയണം. അതിനായി ആന്റിബോഡി ടെസ്റ്റ്് ആരംഭിക്കണം. അതിന് കുറച്ച് സമയം കൂടി വേണ്ടിവരും. അതിനുള്ള നടപടികള്‍ ആരംഭിച്ചു. കൂടാതെ സമൂഹവ്യാപനത്തെക്കുറിച്ചുള്ള മോഡലിംഗ് പഠനവും അച്യുതമേനോന്‍ സെന്റര്‍ തയ്യാറാക്കുന്നുണ്ട്. കൃത്യമായ അവലോകനത്തിനും സ്ഥിരീകരണത്തിനും ശേഷം മാത്രമേ സമൂഹവ്യാപനത്തെക്കുറിച്ച് പറയാന്‍ കഴിയുകയുള്ളു. എന്നാല്‍ ചൈന ഉള്‍പ്പടെ സമൂഹവ്യാപനം നടന്ന രാജ്യങ്ങളുടെ അവസ്ഥ പഠിക്കുമ്പോള്‍ നാം സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് ജ്ാഗ്രത വിടരുതെന്ന്് വ്യക്തമാക്കുന്നത്്. വളരെ സൂക്ഷിക്കേണ്ട ഘട്ടത്തിലൂടെ കടന്നുപോകുന്നത്.


കൊവിഡ് ആരോഗ്യപ്രവര്‍ത്തകരിലേക്ക്, പ്രത്യേകിച്ച് ഡോക്ടര്‍മാരിലേക്ക് വരുന്നതിന്റെ ഭീതി ആദ്യം അനുഭവിച്ചത് ശ്രീചിത്രയിലായിരുന്നല്ലോ. ആ അനുഭവം ?

ചികില്‍സാരംഗത്തുള്ള ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാം കൊവിഡിന്റെ മറ്റൊരു പ്രതിസന്ധിയെ നേരിടാന്‍ പ്രാപ്തരായി മാറിയെന്ന് തന്നെ പറയാം. രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 200 പേരാണ് സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആര്‍്ക്കും തന്നെ രോഗം വ്യാപിച്ചില്ലെന്നത് വലിയൊരു നേട്ടമാണ്്. രോഗികളിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നുള്ളത് തുടക്കത്തില്‍തന്നെ നമുക്ക് ഉറപ്പായിരുന്നു. കാരണം ശ്രീചിത്ര രോഗപരിചരണത്തില്‍ അത്രയേറെ ശ്രദ്ധാലുക്കളാണ്. നമ്മുടെ വാര്‍ഡുകളിലെല്ലാംതന്നെ ആവശ്യമായ അകലം പാലിച്ചും സാര്‍വത്രികപ്രതിരോധമുന്‍കരുതലുകള്‍ പാലിച്ചും തന്നെയാണ് രോഗികളെ എല്ലായിപ്പോയും പരിപാലിക്കുന്നത്, അവരേതു സാമ്പത്തികസ്ഥിതിയുള്ളവരായാലും

 


ഇതുകൂടാതെ ലോകാരോഗ്യസംഘടനുടെ കോറോണ രോഗത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചതിന്റെ വെളിച്ചത്തില്‍ എലയൃൗമൃ്യ 01നുതന്നെ അച്യുതമേനോന്‍ സെന്റര്‍ കോറോണയുടെ വ്യാപനരീതിയും രോഗാണുവിന്റെ സവിശേഷതകളും പ്രതിരോധമാര്‍ഗ്ഗങ്ങളെയും കുറിച്ച് ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ക്കും നര്‍സ്സുമാര്‍ക്കും മറ്റ്ആരോഗ്യപ്രവര്‍ത്തകരക്കും വേണ്ടി ഒരു ശിവീൗലെ ലൊശിമൃ സംഘടിപ്പിച്ചിരുന്നു. 60-തോളം പേര്‍ പങ്കെടുത്ത ആ സെമിനാറില്‍ രോഗപരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഊന്നിപ്പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാരും ഉള്‍പ്പടെയുള്ളവര്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഗുണം ചെയ്തു. മാത്രമല്ല രോഗം ബാദിച്ച യുവഡോക്ടര്‍ അവലംപിച്ച, രോഗവ്യാപനം തടയുന്നതിനുള്ള ജാഗ്രത, വളരെയധികം അഭിനന്തനമര്‍ഗിക്കുന്നു. എത്രത്തോളം കാണിച്ചുവെന്നതിന് തെളിവ് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൂടെയുണ്ടായിരുന്ന ഭാര്യപിതാവിനും രോഗം വന്നില്ലെന്നതാണ്. അദ്ദേഹത്തിനൊപ്പം ഒന്നരമണിക്കുറോളെ എ.സി റൂമില്‍ മെഡിക്കല്‍ ഡിസ്‌ക്കഷനിലും മറ്റും ചെലവഴിച്ച മറ്റു ഡോക്ടര്‍മാരിലേയ്ക്കും നര്‍സ്സുമാരിലേയ്ക്കും ടെക്‌നിഷന്മാരിലേയ്ക്കും രോഗം പകരുമോയെന്ന ആശങ്കയുണ്ടായിരുന്നു ഞങ്ങള്‍ക്കേവര്‍ക്കും. എന്നാല്‍ ഞങ്ങളുടെ ഡയറക്ടര്‍ ഡോ. ആശ കിഷോറിന്റെ ദീര്‍ഘവീഷണത്തോടുള്ള നേതൃത്തത്തില്‍ കൃത്യമായ ആസുത്രണത്തോടെ നിരീക്ഷണം ശക്തമാക്കി മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിഞ്ഞു. ഈ അനുഭവം ആരോഗ്യപ്രവര്‍ത്തകരില്‍ പ്രത്യേകിച്ച് ആശുപത്രിയില്‍ കൊവിഡ് രോഗം വന്നാല്‍ എങ്ങനെ മാനേജ്ചെയ്യണമെന്നത് സംബന്ധി്ച്ച പ്രോട്ടോക്കോള്‍ രൂപീകരിക്കാനും അത് മറ്റു ആശുപത്രികളിലേക്ക് ലഭ്യമാക്കുന്നരീതിയി. സംയോജിപ്പിക്കുന്നതിനും ശ്രീ ചിത്രയ്ക്ക് കഴിഞ്ഞു.

 മറ്റു വൈറസുകളില്‍ നിന്ന് കൊറോണ വൈറസിനെ വ്യത്യസ്തമാക്കുന്നത് എന്താണ്? ഇതിനെ നമ്മുക്ക് ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാന്‍ സാധിക്കുമോ ?

ലോകം മുഴുവനായി വ്യാപിച്ചിരിക്കുന്ന കൊവിഡ് രോഗത്തിന് കാരണമായിരിക്കുന്ന കൊറോണ വൈറസ് വളരെ വേഗത്തില്‍ തന്നെ വ്യാപിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. കൊറോണ കുടുംബത്തിലെ ആറ് തരം വൈറസുകളാണ് ഇതിനുമുമ്പുവരെ മനുഷരില്‍ കണ്ടെത്തിയി്ട്ടുള്ളത്. ഇതില്‍ നാലെണ്ണം നമ്മുടെയിടയില്‍ സര്‍വ്വസാധാരണമാണ്, നമുക്കെല്ലാം സുപരിചിതമായ ജലദോഷപ്പനി ഉണ്ടാക്കുന്ന വൈറസ്സുകളിലിവയും പെടും. എന്നാല്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന കോറോണ വൈറസ്സുകല്‍ ജനിതകമാറ്റും ആര്‍ജ്ജിച്ച് മനുഷ്യരില്‍ രോഗമുണ്ടാക്കിയുട്ടുണ്ട്. 2002-03 കാലയളവില്‍ ചൈനയില്‍ ഉദയം ചെയ്ത Severe Acute Respiratory Syndrome (SARS) വൈറസ്സേും പത്തുവര്‍ഷത്തിനുശേഷം 2012-ല്‍ ഗള്‍ഫില്‍ പ്രത്യക്ഷമായ Middle East Respiratory Syndrome (MERS) വൈറസ്സും പിറകെയാണ് ഈ കോവിര്‍-19 (SARS-nCov- 2) വെറസ്സിന്റെ രംഗപ്രവേശം. ഈ SARS-nCov-2 വൈറസാണ് ഇപ്പോള്‍ ലോകം മുഴുവനായി വ്യാപിച്ചിരിക്കുന്നത്. ഈ വൈറസിന്റെ സ്വഭാവഘടന അനുസരിച്ച് പോളിയോ പൊലെ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇതിന്റെ വ്യാപനം തടഞ്ഞുനിര്‍ത്തി മരണത്തിലേക്ക്് തള്ളിവിടുന്ന സാധ്യതകള്‍ ഇല്ലാതാക്കാന്‍ കഴിയുക എന്നതാണ് ഇപ്പോള്‍ ലോകം ശ്രമിക്കുന്നത്. ടഅഞട -നെയും MERSനെയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍ ന്യൂകൊറോണ വൈറസ് രണ്ട്്് അഥവാ സ്പാര്‍സ്്-2 (SARS -nCov -2) എന്ന വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളി അതിന്റെ വ്യാപനസാധ്യതയാണ്. വൈറസ് ബാധിച്ച ഒരാള്‍ തൊടുന്ന പ്രതലത്തില്‍ വന്ന് തൊടുന്ന മറ്റൊരാളിലേക്ക് രോഗം അതിവേഗം പടരുകയാണ്. രോഗി പിടിച്ച ഡോറില്‍ നിന്നും അയാള്‍ തുമ്മുമ്പോഴുള്ള അല്ലെങ്കില്‍ ചുമക്കുമ്പോഴുള്ള ശ്രവങ്ങില്‍ നിന്നുമെല്ലാം പടരുന്നു. രോഗബാധിതന്റെ പ്രതിരോധ ശേഷിയാണ് പിന്നീട് രോഗിയുടെ അവസ്ഥയും മരണത്തിലേക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നത്. ശ്വാസകോശങ്ങളെക്കൂടാതെ മറ്റ് പ്രധാനആന്തരികാവരണ കോശങ്ങളെയും ഈ വൈറസ്സ് ആക്രമിക്കും അതുകൊണ്ടാണ് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരും, സ്റ്റീറോയിട് പോലുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതരം മരുന്നുകള്‍കഴിക്കുന്നവരും (കൂടതലും ചികിത്സയിലുള്ള അര്‍ബുദരോഗികള്‍, വൃക്കരോഗികള്‍ എന്നിവര്‍) പ്രായമായവര്‍ കുട്ടികള്‍ ഗര്‍ഭിണിമാര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നത്.

കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ല, പിന്നെ എങ്ങെയാണ് വൈറസിന്റെ പിടിയില്‍ നി്ന്ന്് രോഗിയെ മോചിപ്പിക്കുന്നത് ?

ഒരാളില്‍ വൈറസ് കയറികഴിഞ്ഞാല്‍ ഉദ്ദേശം 5-6 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പുറത്തുവരും. നാലു ദിവസം മുതല്‍ 14 ദിവസത്തിനിടയില്‍ വൈറസിന്റെ വ്യാപനം അയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപകമാകുന്ന സമയം കൂടിയാണ്. ഓരോരുത്തരുടെയും പ്രതിരോധശക്തി ഭിന്നമാണ്. അതുകൊണ്ട് ത്നെ ആരോഗ്യസ്ഥിതി അനുസരിച്ചേ ലക്ഷണങ്ങള്‍ വരുകയുള്ളു. അതുകൊണ്ടാണ് 60-80 ശതമാനമാളുകളിലും യാതൊരു രോഗലക്ഷണവുമില്ലാതെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്്. ഇതാണ് സമൂഹവ്യാപനത്തിന് കൂടുതലായി വെല്ലുവിളി ഉയര്‍ത്തുന്നത്. സാധാരണഗതിയില്‍ ആരോഗ്യവാനായ ഒരാളില്‍ വൈറസ് ബാധിച്ചാല്‍ അയ്യാളുടെ ശരീരം 3-4 ആഴ്ചകള്ക്കുള്ളില്് വൈറസ്സിനെ നിര്്ജ്ജീവമാക്കും. ഇതിനിടയിലുള്ള സമയം അയാളില്‍ നിന്ന് രോഗവ്യാപനം ഉണ്ടാകാനിടയുണ്ട്. മൂക്കളയിലൂടെയും തുപ്പലിലൂടയും അല്ലാതെ മലത്തിലൂടെയും രോഗസംക്രമണസാദ്ധ്യത ഉണ്ട്. അതുകൊണ്ടാണ് രോഗി ഉപയോഗിക്കുന്ന കക്കൂസ് സ്വയം തന്നെ ഫ്‌ലഷ് ചെയ്ത് വൃത്തിയാക്കണം എന്ന് അനുശാസിക്കുന്നത്. കക്കൂസ് ഫ്‌ലഷ് ചെയ്യുമ്പോള്‍ വൈറസ് വായുവില്‍ പടരുകയും പറ്റിപിടിച്ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. പിന്നാലെ വരുന്നവരിലേക്ക് വൈറസ് വ്യാപനം ഇതുവഴി സാധ്യമാകും. ഒരാളില്‍ ഇതുവരെ 21 ദിവസത്തില്‍ കൂടുതല്‍ വൈറസ് നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ടാണ് 28 ദിവസത്തെ കൊറൈഡൈന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പഠനാനുഭവങ്ങളില്് നിന്നും കൊവിഡ് ബാധിച്ചവരില്‍ 20-40 ശതമാനത്തിനുമാത്രമേ ജലദോഷം, പനി. തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങള്‍ ഉണ്ടായികണ്ടിട്ടുള്ളൂ. എന്നാല്‍ 60-80 ശതമാനആള്്ക്കാരും യാതൊരു ലക്ഷണവുമില്ലാതെയാണ് കൊവിഡ് ബാധിതരായത്. രോഗലക്ഷണങ്ങളില്ലാത്ത് ഇവരില്‍ നിന്നും രോഗം പകരാനുള്ള സാധ്യത ഏറെയാണ്. രോഗലകഷ്ണം പ്രകടിപ്പിക്കുന്നവരില്‌പ്പോലും അഞ്ചു മുതല്‍ പത്ത് ശതമാനം വരെയുള്ളവര്‍ക്ക് മാത്രമാണ് ആശുപത്രികളില്‍ ചികില്‍സ നല്‍കേണ്ടിവരുന്നത്. മൊത്തം രോഗികളില്് 5-6 ശതമാനം പേര്‍ക്ക് മാത്രമാണ് വെന്റിലേറ്റര്‍ സൗകര്യം വേണ്ടിവരുന്നത്. രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ചാണ് ചികില്‍സ. പ്രതിരോധശക്തി കൂട്ടുക എന്നതാണ് കൊവിഡിനെതിരെയുള്ള ചികില്‍സ.
രോഗവ്യാപനത്തിന്റെ ഗൌരവ്യം പ്രമാണിച്ച് ചില പരീക്ഷണതലത്തിലുള്ള ചികിത്സാമാര്്ഗങ്ങള്് ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയും C\vvUy\vv Indian Council for Medical Research (ICMR) -ഇന്്ഡ്യയിലെ ആരോഗ്യഗവേഷണത്തിനുള്ള പരമോന്നത സ്ഥാപനം) അനുപതി നല്കിയിട്ടുണ്ട്. എബോളയ്‌ക്കെതിരെ പരീഷിച്ച് പരാജയപ്പെട്ട് ഞലാറലശെ്ശൃ, മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ളോറോ ക്വിന്‍, HIV/AIDS ന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന Lopinavir/Ritonavir combination എന്നിവയാണ് ഇവയില്് പ്രധാനികള് . മറ്റുചില പ്രതിരോധമരുന്നുകളും ഐ.സി.എം.ആ്ര് അനുവദിച്ചിട്ടുണ്ട്്. എറണാകുളത്ത് ചികില്‍സയിലായിരുന്ന ബ്രിട്ടീഷ് പൗരന് സംസ്ഥാന സര്്ക്കാരിന്റെ മെഡിക്കല്് ബോര്‍ഡിന്റെ പ്രത്യേക അനുമതിയോടെ എച്ച്.ഐ.വി (എയ്ഡ്സ്) രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് നല്‍കിയത്. കാരണം ഈ മരുന്നുകള്‍ക്കെല്ലാം പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. അതുകൊണ്ട് ത്ന്നെ രോഗിയുടെ ആരോഗ്യഅവസ്ഥ കണക്കിലെടുക്കുന്നത് വളരെ പ്രധാനമാണ്. നമ്മുക്ക് എണ്‍പത് വയസിന് മുകളിലുള്ളവരെയും കുട്ടികളെയും രക്ഷപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്്. പിന്നെയുള്ളത് പ്‌ളാസ്മ ചികില്‍സയാണ്. രോഗം ഭേദമായവരുടെ രക്തത്തിലെ പ്‌ളാസ്മ ഉപയോഗിച്ച് മറ്റൊരു കൊവിഡ് രോഗിക്ക് പ്രതിരോധശക്തി പകര്‍ന്നുനല്‍കി രക്ഷപ്പെടുത്തുന്ന രീതിയാണ് അത്്


പ്ലാസ്മ ചികില്‍സ കേരളത്തില്‍ സ്വീകരിച്ചിട്ടുണ്ടോ ? ഇത് എങ്ങനെയാണ് സാധ്യമാക്കുന്നത് ?

കേരളത്തില്‍ ഇതുവരെ പ്ലാസ്മ ചികില്‍സ ഉപയോഗിക്കേണ്ടിവന്നിട്ടില്ല. ഒരു രോഗിയുടെ അവസ്ഥ വളരെ മോശമാകുകയും അയാളില്‍ പ്രതിരോധശക്തി കൂട്ടി രക്ഷപ്പെടുത്താന്‍ മറ്റൊരു മാര്‍ഗവുമി്ല്ലാതെ വരുമ്പോഴാണ് പല്‍സ്മ ചികില്‍സ നടത്തുന്നത്. കൊവിഡ് ഭേദമായവരുടെ ആന്റി ബോഡി അടങ്ങുന്ന പല്‍സമകളാണ് ചികില്‍സയ്ക്ക് എടുക്കുന്നത്. ഇത് രോഗിയിലേക്ക് പകര്‍ന്നുകൊണ്ടാണ് ചികില്‍സ.ഈ ചികില്‍സയ്ക്ക് ഐ.സി.എം.ആര്‍ അനുമതി നല്‍കിയിട്ടുണ്ട്്്. ര്കതദാനത്തിലെ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിവേണം ഈ രീതി അവലംബിക്കാന്‍ . രക്തദാനം ചെയ്യുന്നവരില്‍ പൂര്‍ണമായും രോഗം മാറിയിരിക്കണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വിദഗ്ദഡോക്ടര്‍മാരുടെ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്്. ശ്രീചിത്രയാണ് ഇതില്‍ പ്രധാനപങ്ക് വഹിക്കുന്നത്.

ചിക്കന്‍പോക്സ് പോലെ രോഗം വന്നാല്‍ പ്രതിരോധശക്തി ലഭിക്കുന്ന വൈറസായി കൊറോണയെ കാണാന്‍ കഴിയുമോ ?

നിലവിലെ പഠനങ്ങളില്‍ നിന്ന് ചിക്കന്‍പോക്സ്, ഡങ്കിപനി എന്നിവ പോലെ ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ രോഗം വരാനുള്ള സാധ്യത കുറയുന്നുവെന്ന നിഗമനം കൊവിഡിന്റെ കാര്യത്തില്‍ സ്വീകരിക്കാന്‍ സമയമായിട്ടില്ല. ഇതുസംബന്ധിച്ച പഠനങ്ങളാണ് കൊവിഡ് ഉത്ഭവകേന്ദ്രമായ ചൈനയിലെ രോഗബാധിതരില്‍ ഇ്പ്പോള്‍ നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത തള്ളികളയുന്നില്ല. കൊവിഡിന് കുറച്ചുനാളത്തേക്ക് പ്രതിരോധിച്ച് നിര്‍ത്താന്‍ മാത്രമേ കഴിയുകയുള്ളുവെന്ന് രീതിയിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. എത്രനാള്‍ പ്രതിരോധശക്തി കിട്ടുമെന്നത് സംബന്ധിച്ച പഠനം നടക്കുകയാണ്. മറ്ര് കോറോണ വൈറസ്സുകളുടെ രീതിനോക്കുന്‌പോള്‍ ഒന്നോ രണ്ടോ വര്‍ഷം വരെ പ്രതിരോധശേഷി നില്‍ക്കാനിടയുള്ളത്. രോഗം ഭേദമാക്കുന്നതിന് മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളെക്കാള്‍ വൈറസിനെതിരായ പ്രതിരോധം തീര്‍ക്കാനുള്ള വാക്സിന്‍ കണ്ടുപിടിക്കുന്നതിനാണ് ഈ അവസരത്തില്‍ ഊന്നല്‍. ഇതിനായി ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ എട്ടോളം സെന്ററുകളില്‍ ഗവേഷണം നടക്കുകയാണ്. ഫലപ്രദമായ വാക്സിന്‍ വികസി്പ്പിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം . അതുവരെ കൊവിഡിനെ തടഞ്ഞുനിര്‍ത്താന്‍ സമൂഹവ്യാപനം തടയുക എന്നതുമാത്രമാണ് പോം വഴി


സമൂഹവ്യാപനത്തെ പ്രതിരോധിക്കാന്‍ നമ്മുക്ക് കുടുതലായി എന്തു ചെയ്യാം ?

ലോക്ക് ഔട്ട് നല്ല രീതിയില്‍ ഗുണം ചെയ്യുന്നുണ്ട്. എന്നാല്‍ ലോക്ക് ഔട്ടുമായി കൂടുതല്‍ നാള്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. അതിനാല്‍ നാം ന്്മ്മുടെ ശൈലികള്‍ മാറ്റുകയാണ് വേണ്ടത്. മാസ്‌ക്ക് സാര്‍വത്രികമാക്കി മാറ്റണം. പുറത്തേക്കിറങ്ങുമ്പോള്‍ രണ്ട് മാസ്‌ക്ക് കരുതി ഇറങ്ങുക . ഇതുവഴി ഒരു പരിധിവരെ നമ്മുക്ക് പ്രതിരോധം തീര്‍ക്കാം. എവിടെയും തുപ്പുന്ന ശീലം ഒഴിവാക്കുക, തുപ്പല്‍ ശ്രവത്തിലൂടെയാണ് വേഗം വ്യാപിക്കുന്നത്. കണ്ണിലും മൂക്കിലും തൊടുന്നത് ഒരു ശീലമാണ്. ഒരു മണിക്കുറിനുള്ളില്‍ 16 തവണ ഒരാള്‍ ശരാശരി കൈകൊണ്ട് മുഖത്ത് തൊടുന്നതായിട്ടാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചിലര്‍ മൂക്കില്‍ വിരല്‍ ഇടുക, നഖം കടിക്കുക, കണ്ണ് തുടരെ തിരുമുക എന്നിവ സാധാരണയായി ചെയ്യുന്നുണ്ട്. ഇതിന് കര്‍ശനമായ നിയന്ത്രണം വേണം. അതുപോലെതന്നെ കൈയുറ ധരിക്കുന്ന ശീലവും നാം തുടരേണ്ടതുണ്ട്. കോട്ടന്‍തുണിയിലുള്ള വൃത്തിയുള്ള കൈയുറ നമ്മുടെയെല്ലാം വസ്ത്രധാരണരീതിയും ഭാഗമാക്കികൊണ്ടുവരുന്നത് ഏറെ ഗുണം ചെയ്യും. എന്തെന്നാല്‍ ഈരോഗം 1-2 വര്‍ഷക്കാലത്തേയ്ക്ക് നമ്മുടെ കൂടെ ഉണ്ടാകും എന്നതുകൊണ്ടാണ്. കൈയുറകളും മുഖാവരണങ്ങളും ശുചിത്വശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ എപ്പോഴും ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കും എന്ന് പ്രതീക്ഷിക്കുന്നു, വളരെകാലെത്തേയ്ക്ക് വൃത്തി ഒരു ജീവിതത്തിലെ കര്‍ക്കശമായ സ്വഭാവമായി കൊണ്ടുനടക്കുക എന്നതുതന്നെയാണ് സ്വയം പ്രതിരോധിക്കാന്‍ കഴിയുന്ന മാര്‍ഗം. ഒരു ശാരീരിക അകലം അത് കുറച്ചുനാളത്തേക്ക് ഒരു ശീലമാക്കി മാറ്റാന്‍ കഴിയണം. ഈ കൊവിഡിനെ തല്‍ക്കാലത്തേക്ക് പിടിച്ചുകെട്ടുന്നത് വരെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago