കൊവിഡിന്റെ പേരില്‍ ഹൃദയശസ്ത്രക്രിയ നിഷേധിച്ചു; മന്ത്രി ഇടപെട്ട് സൗകര്യമൊരുക്കി
അത്താണി(തൃശൂര്‍): മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയെ ശസ്ത്രക്രിയക്ക് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത് ഡോക്ടര്‍മാര്‍. ഒടുവില്‍ മന്ത്രി ഇടപെട്ടതോടെ ശസ്ത്രക്രിയക്ക് സൗകര്യമൊരുങ്ങി. തെക്കുംകര നായരങ്ങാടി തെക്കിനിയേടത്ത് വീട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ അമ്മിണി (50) ആണ് ദുരിതമനുഭവിക്കേണ്ടി വന്നത്.കഴിഞ്ഞയാഴ്ചയാണ് അമ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരിശോധനയെ തുടര്‍ന്ന് ഹൃദയത്തിലെ മൂന്ന് ഞരമ്പുകളില്‍ തകരാര്‍ കണ്ടെത്തി. ഡോക്ടര്‍മാര്‍ ഉടന്‍ ശസ്ത്രക്രിയയും നിര്‍ദ്ദേശിച്ചു.
എന്നാല്‍ ആശുപത്രി കൊവിഡ് ആശുപത്രികളുടെ പട്ടികയില്‍ പെട്ടതോടെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. മറ്റ് ആശുപത്രികളിലേക്ക് മാറാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിലേക്ക് പോകാന്‍ പണമില്ലാതെ അമ്മിണിയും കുടുംബവും ദുരിതത്തിലായി.
തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍ ഇടപെട്ട് മന്ത്രി എ.സി മൊയ്തീനെ വിവരങ്ങള്‍ ധരിപ്പിച്ചു. ആശുപത്രി സൂപ്രണ്ടുമായി മന്ത്രി ബന്ധപ്പെടുകയും ശസ്ത്രക്രിയക്ക് വഴിയൊരുക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഒടുവില്‍ അമ്മിണിയെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."