സലഫിസം: ഓസ്ട്രിയ ഏഴു പള്ളികള്‍ പൂട്ടുന്നു, ഇമാമുമാരെ പുറത്താക്കാനും തീരുമാനം
വിയന്ന: ഓസ്ട്രിയയില്‍ ഏഴു പള്ളികള്‍ക്ക് സര്‍ക്കാര്‍ താഴിടുന്നു. ഇവിടെയുള്ള ഇമാമുമാരെയും പുറത്താക്കാന്‍ തീരുമാനം. ഒരു ടര്‍ക്കിഷ് പള്ളിയും അറബ് റിലീജ്യസ് കമ്മ്യൂണിറ്റി നടത്തുന്ന ആറു പള്ളികളുമാണ് പൂട്ടുന്നത്.
ആറു ലക്ഷത്തോളം മുസ്‌ലിംകളുള്ള രാജ്യമാണ് ഓസ്ട്രിയ. ഇതില്‍ കൂടുതലും ടര്‍ക്കിഷ് വംശജരാണ്. സമാന്തര സമൂഹം, രാഷ്ട്രീയ ഇസ്‌ലാം, മൗലികവാദം എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കേസ് പറഞ്ഞു.
വലതുപക്ഷ തീവ്രവാദം ആരോപിച്ചാണ് ടര്‍ക്കിഷ് പള്ളികള്‍ പൂട്ടുന്നത്. വിദേശ ഫണ്ടിങും സലഫിസവും ആരോപിച്ചാണ് മറ്റു പള്ളികള്‍ക്ക് പൂട്ടിടുന്നത്. ഈ പള്ളികളില്‍ ഇസ്‌ലാമിനെ തീവ്രതയോടെ അവതരിപ്പിക്കുന്ന സലഫി പ്രബോധനമാണ് നടക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രാലയം പറഞ്ഞു.
40 ഇമാമുമാരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെയും പുറത്താക്കും. ചില ഇമാമുമാരുടെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തു.
അതേസമയം, ഓസ്ട്രിയയുടെ തീരുമാനം വംശീയപരവും ഇസ്‌ലാം വിരുദ്ധവുമാണെന്ന് തുര്‍ക്കി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."