മാണിയുടെ യു.ഡി.എഫിലേക്കുള്ള മടക്കം: തദ്ദേശസ്ഥാപനങ്ങളില്‍ ഭരണമാറ്റമുണ്ടാകുന്നത് എളുപ്പമാവില്ല
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമവാക്യങ്ങള്‍ മാറിമറിയും. കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പിന് സ്ഥാന നഷ്ടം ഉണ്ടായി. തദ്ദേശസ്ഥാപനങ്ങളില്‍ യു.ഡി.എഫിലെ മുന്‍ധാരണ അതേപടി തുടരുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി എല്‍.ഡി.എഫിന്റെ പിന്തുണയില്‍ കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ് (എം) രാജിവച്ചു.
യു.ഡി.എഫിന്റെ ഭാഗമാവാനുള്ള പാര്‍ട്ടി തീരുമാനത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സഖറിയാസ് കുതിരവേലി അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്ക് അദ്ദേഹം ഇന്നലെ രാജിക്കത്ത് കൈമാറി. ഔദ്യോഗികമായി രാജിക്കത്ത് തിങ്കളാഴ്ച കൈമാറും.
യു.ഡി.എഫുമായുള്ള മുന്‍ധാരണ അട്ടിമറിച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം കേരളാ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. എട്ടിനെതിരേ 12 വോട്ടുകള്‍ക്കാണ് സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഐ പ്രതിനിധി വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് രാജിവച്ച ഒഴിവിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സഖറിയാസ് കുതിരവേലി രാജിവയ്ക്കുന്നതോടെ വീണ്ടും കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം കിട്ടേണ്ടത്. സണ്ണി പാമ്പാടി കോണ്‍ഗ്രസ് പ്രതിനിധിയായി പ്രസിഡന്റാവുമെന്നാണ് സൂചന. അതേസമയം മാണിയെ മടക്കിക്കൊണ്ടു വന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികള്‍ മൂലം കേരളാ കോണ്‍ഗ്രസുമായി ഭരണം പങ്കിടുന്ന കാര്യത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നത് വ്യക്തമല്ല.
ജില്ലാ പഞ്ചായത്തിന് പുറമേ എല്‍ഡിഎഫിനൊപ്പം ഭരണത്തില്‍ പങ്കാളികളായ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഭരണമാുണ്ടാവേണ്ടതാണ് . ഇതിന് അതത് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം പോയിക്കഴിഞ്ഞു. അതിനിടെ , ഔദ്യോഗികമായി യുഡിഎഫുമായി കരാറുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ മാത്രമേ നേതൃമാറ്റമുണ്ടാവുകയുള്ളൂ എന്നും മറ്റു സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് അതേപടി തുടരുമെന്നുമാണ് കേരളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട് കാര്യങ്ങള്‍ അത്ര എളുപ്പവമാവില്ലെന്ന സൂചനയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."