പ്രവാസികളുടെ കൃത്യമായ കണക്കില്ല
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: പ്രവാസികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ല. സംസ്ഥാനത്ത് നിന്ന് വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടിപ്പോയവരുടെ കണക്കെടുക്കാന്‍ 2013ല്‍ നോര്‍ക്കക്ക് വേണ്ടി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ലെന്ന് അന്ന് നോര്‍ക്ക വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീയുമായി ചേര്‍ന്ന് കണക്കെടുപ്പിന് ശ്രമിച്ചിരുന്നെങ്കിലും പാതിവഴിയിലാണ്.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആനുകൂല്യം കൈപ്പറ്റുന്നതിനും പ്രവാസികള്‍ പിന്നോട്ടാണ്. പ്രവാസികളുടെ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായമായി ഒരു ലക്ഷം രൂപയും രോഗങ്ങളാല്‍ തിരികെയെത്തിയ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സാ സഹായത്തിനായി അരലക്ഷം രൂപയും നല്‍കുന്നുണ്ട്. പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് 15,000 രൂപ, പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും കൃത്രിമകാല്‍, ഊന്നുവടി, വീല്‍ചെയര്‍ തുടങ്ങിയ വാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയും ധനസഹായം നല്‍കുന്നുണ്ട്. എന്നാല്‍, വിദേശത്ത് ജോലിചെയ്യുന്ന കാലയളവില്‍ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കാന്‍ പലരും മടക്കുകയാണ്.
വിദേശരാജ്യങ്ങളില്‍ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2019-20 സാമ്പത്തികവര്‍ഷം 72 ലക്ഷമാണ് നോര്‍ക്ക വകയിരുത്തിയത്. തൊട്ടുമുന്‍പുള്ള വര്‍ഷം രണ്ടുകോടി രൂപ വകയിരുത്തിയെങ്കിലും അപേക്ഷകളൊന്നും ലഭിച്ചിരുന്നില്ല. നേപ്പാളില്‍ വിഷപ്പുക ശ്വസിച്ച് മരിച്ച എട്ടുപേരുടെ മൃതദേഹങ്ങളും നോര്‍ക്കയാണ് നാട്ടിലെത്തിച്ചത്. 6,16,000 രൂപയാണ് നോര്‍ക്ക വിമാന നിരക്കായി ഇതിന് നല്‍കിയത്. കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് പുറമെ അയല്‍സംസ്ഥാനങ്ങളിലെ മംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലും നോര്‍ക്ക ആംബുലന്‍സ് സര്‍വിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."