പ്രവാസികളെ നാട്ടിലെത്തിക്കണം: ഐ.പി.എ സുപ്രിം കോടതിയില്‍ റിട്ട് ഹരജി നല്കി
കോഴിക്കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരുടെ നെറ്റ്വര്ക് ഐ.പി.എ സുപ്രിം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തു.
രാജ്യത്തെ പൗരന്മാരെ നാട്ടിലേക്ക് വരുന്നതില്‍നിന്ന് വിലക്കിയതിലൂടെ ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യു.എ.ഇ വിമാന കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള മൗലികാവകാശം ഹനിക്കപ്പെട്ടതിനെതിരേ നടപടി ആവശ്യപ്പെട്ട് ചെയര്മാന് ശംസുദ്ദീന്‍ നെല്ലറയാണ് ഐ.പി.എയുടെ പേരില്‍ അഡ്വ. പി.വി ദിനേശ് മുഖാന്തിരം സുപ്രിം കോടതിയെ സമീപ്പിച്ചത്.
പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും യാത്രാ സൗകര്യങ്ങള്‍ വേഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കണമെന്നും ലേബര്‍ ക്യാംപുകളിലടക്കം പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കാന്‍ കോടതി ഇടപെടണമെന്നും ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."