HOME
DETAILS
MAL
കര്‍ഷക സമരം
backup
June 08 2018 | 18:06 PM
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും സ്വാമിനാഥന്‍ കമ്മിഷന്‍ റിപോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നത് ഖേദകരം തന്നെ. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കുകയോ അവരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കുകയോ ചെയ്യാതെ ജനദ്രോഹ സമീപനം തുടരുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ ജനരോഷം ഉയരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."