പ്രവാസികളുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ അനിവാര്യം: എസ്‌ഐസി ദമാം സെൻട്രൽ കമ്മിറ്റി
ദമാം: കൊവിഡ്-19 വൈറസ് ബാധ ലോക വ്യാപകമായി പടർന്നു പന്തലിക്കുന്ന സാഹചര്യത്തിൽ മറ്റു ഗൾഫ് പ്രവാസികളോടൊപ്പം തന്നെ സഊദി പ്രവാസികളുടെ കാര്യത്തിലും കേന്ദ്ര ഗവൺമെന്റ് നീതിപരമായ ഇടപെടൽ നടത്തണമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. വിദേശ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുക, ജോലിയിടങ്ങളിലും താമസ സ്ഥലങ്ങളിലും അവർ നേരിടുന്ന മുഴുവൻ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക, തിരിച്ചു പോകുന്നവർക്ക് നാട്ടിലെ സാഹചര്യത്തിൽ അനുയോജ്യമായ ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്തുക, തുടങ്ങി വിവിധങ്ങളായ പ്രധാന വിഷയങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മുൻകാലങ്ങളെയപേക്ഷിച്ച് വളരെയധികം പുരോഗതിയിലേക്കെത്തിയ ഇന്നത്തെ ഇന്ത്യയുടെ മികവിൽ പ്രവാസികളുടെ പങ്ക് ചെറുതല്ല. തങ്ങളുടെ ആരോഗ്യകാലത്തെ സിംഹഭാഗവും രാജ്യപുരോഗതിക്കായ് ചിലവഴിച്ചു ജീവിതം നയിക്കുന്ന പ്രവാസികളെ ഇത്തരം സാഹചര്യത്തിൽ അവഗണിക്കപ്പെടുന്നു എന്നത് ദു:ഖകരവും അതിലേറെ ഖേദകരവുമാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാരുണ്യ ഹസ്തവും കാത്തിരിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പിറന്ന നാടിന്റെ കാരുണ്യം ഒരിക്കലും വിലക്കപ്പെടരുത് എന്നും യോഗം ആവശ്യപ്പെട്ടു.
SICഫവാസ് ഹുദവിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ഓൺലൈനിൽ ചേർന്ന യോഗം അബ്ദുറഹ്മാൻ പൂനൂർ ഉദ്ഘാടനം ചെയ്‌തു. ബശീർ ബാഖവി കരിപ്പമണ്ണ, ഇബ്രാഹിം ഓമശ്ശേരി, ഉമർ വളപ്പിൽ, സകരിയ്യ ഫൈസി പന്തല്ലൂർ, മൻസൂർ ഹുദവി കാസർകോട്, ബശീർ പാങ്ങ്, അശ്റഫ് അശ്റഫി കരിമ്പ, സവാദ് ഫൈസി പയ്യക്കി, ജലീൽ ഹുദവി, മജീദ് മാസ്റ്റർ വാണിയമ്പലം, നജ്മുദ്ദീൻ മാസ്റ്റർ വാണിയമ്പലം, അബൂയാസീൻ കൈപ്പമംഗലം എന്നിവർ സംസാരിച്ചു. മായീൻ വിഴിഞ്ഞം സ്വാഗതവും, മനാഫ് ഹാജി കാലടി നന്ദിയും പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."