മുതുകുളത്ത് കേരള യൂണിവേഴ്സിറ്റി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സെന്റര്‍ അനുവദിച്ചു
.ക
ഹരിപ്പാട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പി ജി കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഹരിപ്പാട് നിയോജകമണ്ഡലത്തിലെ മുതുകുളത്ത് കേരള യൂണിവേഴ്സിറ്റിയുടെ യൂണിവേഴ്സിറ്റി ഇന്സ്റ്റിസ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സെന്റര്‍ അനുവദിച്ചു.
സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശാനുസരണം കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം ജോണ്‍ തോമസിന്റെ ശ്രമഫലമായിട്ടാണ് യൂണിവേഴ്സിറ്റി ബജറ്റ് പ്രസംഗത്തില്‍ ഇത് ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുളളത്.
ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഐ.എച്ച്.ആര്.ഡി.കോളേജിനും, കരുവാറ്റ യു.ഐ.റ്റി കോളേജിനും പുറമേ മറ്റൊരു ഉന്നത വിദ്യാഭ്യാസ കേന്ദ്രവും കൂടി ഹരിപ്പാട് എത്തുകയാണ്. ഇത് കൂടാതെ കരുവാറ്റ യു.ഐ.റ്റിയില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച എം.കോം ഫിനാന്‍സിന് പുറമേ ഈ വര്‍ഷം മുതല്‍ ബി.ബി.എ കോഴ്സ് ആരംഭിക്കുന്നതിനും കേരളയൂണിവേഴ്സിറ്റി തീരുമാനം എടുത്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം മുതുകുളം ഗ്രാമപഞ്ചായത്തിന്റെ അനുമതിയോട് കൂടി യൂണിവേഴ്സിറ്റി ഇന്സ്റ്റിസ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സെന്റര്‍ (യു.ഐ.എം) ഈ വര്‍ഷം തന്നെ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം ജോണ്‍ തോമസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."