HOME
DETAILS

പാലക്കാട്ടെ ആദ്യ കൊവിഡ് മരണം; ആശങ്കയില്‍ നൂറണി ഗ്രാമം

  
backup
April 13 2020 | 02:04 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d

 


കോയമ്പത്തൂരിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു മരണം
പാലക്കാട്: കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പാലക്കാട് നൂറണി സ്വദേശി ആര്‍.രാജശേഖര്‍ ചെട്ടിയാര്‍ (71) കൊവിഡ് ബാധിതനായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ അദ്ദേഹം ഇടപഴകിയിരുന്ന പട്ടിക്കര, നൂറണി ഗ്രാമത്തിലുള്ളവര്‍ ആശങ്കയിലായി.
രാജശേഖരന്‍ ചെട്ടിയാരുടെ കുടുംബാംഗങ്ങളെ ക്വാറന്റൈനിലാക്കിയെങ്കിലും അദ്ദേഹത്തോട് പുറത്തുനിന്നും ഇടപഴകിയവര്‍ ആരൊക്കെയാണെന്നു കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പ്രദേശമാകെ ആശങ്കയിലാണ്. അതേസമയം രാജശേഖരന്‍ ചെട്ടിയാല്‍ മരിച്ചത് കൊവിഡ്മൂലമാണെന്ന് തമിഴ്‌നാട് ഔദ്യോഗികമായി കേരളത്തെ അറിയിച്ചിട്ടില്ല.
ചെട്ടിയാരുടെ കുടുംബാംഗങ്ങളെ മാത്രമാണ് മരണകാരണം അറിയിച്ചിട്ടുള്ളത്.
പ്രമേഹരോഗിയായ രാജശേഖരന്‍ ചെട്ടിയാരെ ഏപ്രില്‍ രണ്ടിനാണ് ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു കൊണ്ടു പോയത്. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് വയറുവേദനയേയും ഛര്‍ദിയേയും തുടര്‍ന്ന് ചെട്ടിയാര്‍ മകനോടൊപ്പം കാറില്‍ സഞ്ചരിച്ച് പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലില്‍ ചികിത്സ തേടി. മാര്‍ച്ച് 26ന് അസുഖം കുറഞ്ഞു വന്നതിനെ തുടര്‍ന്ന് വീട്ടില്‍ തുടര്‍ന്നു.
എന്നാല്‍ 27ന് വീണ്ടും പാലക്കാട് ഡയബറ്റിക് സെന്ററില്‍ ചികിത്സ തേടിയപ്പോള്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഏപ്രില്‍ ഒന്നിന് കണ്ണുകള്‍ക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തദിവസം കാലത്ത് കോയമ്പത്തൂര്‍ വടകോവൈയിലുള്ള ഗ്യാസ്‌ട്രോ കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
അഞ്ചിന് ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെടുകയും കോയമ്പത്തൂരിലെ ചെന്നൈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററില്‍ തുടരുകയും ചെയ്തു. ഏപ്രില്‍ എട്ടിന് കടുത്ത പനിയെ തുടര്‍ന്ന് ഇവിടെ തന്നെ സ്രവപരിശോധന നടത്തി കോയമ്പത്തൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
ഏപ്രില്‍ ഒന്‍പതിന് ലഭിച്ച പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. 10ന് കോയമ്പത്തൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് വീണ്ടും സ്രവം പരിശോധനക്കായി അയച്ചു. എന്നാല്‍ പരിശോധനാഫലം വരാനിരിക്കെ മരണപ്പെടുകയുമായിരുന്നു.
മൃതദ്ദേഹം കോയമ്പത്തൂരിലാണ് സംസ്‌കരിച്ചത്. ഏപ്രില്‍ 11ന് പരിശോധനാ ഫലം വന്നപ്പോഴും പോസിറ്റീവായിരുന്നു.
ചെട്ടിയാരെ പരിചരിക്കാന്‍ ബന്ധുക്കള്‍ക്ക് പുറമെ അദ്ദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉണ്ടായിരുന്നു.
അവര്‍ ആരോടൊക്കെ ഇടപഴകിയെന്നും എത്ര ആളുകളുണ്ടെന്നുമൊക്കെ പരിശോധിച്ചുവരുന്നേയുള്ളൂ. രാജശേഖരന്‍ ചെട്ടിയാര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് പകര്‍ന്നത് എന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല.
ചെട്ടിയാര്‍ ചികിത്സ തേടിയ സമയത്ത് കോയമ്പത്തൂരിലുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജി ഹോസ്പിറ്റല്‍, കോയമ്പത്തൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്നിവടിങ്ങളില്‍ എത്തിയവരെകുറിച്ച് തമിഴ്‌നാട് സര്‍ക്കാരും പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലില്‍ ചികിത്സ തേടിയവരെക്കുറിച്ച് കേരള സര്‍ക്കാരും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ കോയമ്പത്തൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ക്വാറന്റൈനില്‍ അയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago