HOME
DETAILS

20 അഫ്ഗാന്‍ തടവുകാരെ വിട്ടയച്ച് താലിബാന്‍

  
backup
April 13 2020 | 02:04 AM

20-%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

 


കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാര്‍ അനുകൂലികളായ 20 തടവുകാരെ താലിബാന്‍ വിട്ടയച്ചു. കാണ്ഡഹാറിലെ 20 തടവുകാരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചത്. താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനാണ് ഇക്കാര്യം അറിയിച്ചത്.
റെഡ്‌ക്രോസ് അധികൃതര്‍ക്കാണ് തടവുകാരെ കൈമാറിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 300 താലിബാന്‍ തടവുകാരെ അഫ്ഗാന്‍ വിട്ടയച്ചതിനു പിന്നാലെയാണ് താലിബാന്റെ തീരുമാനം. ഇതു സമാധാന കരാറില്‍ മറ്റൊരു നല്ല കാല്‍വയ്പായാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ, ദോഹയില്‍വച്ച് അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നു. പരസ്പരം തടവുകാരെ വിട്ടയയ്ക്കാനും അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറാനുമായിരുന്നു ഇതില്‍ ധാരണയായിരുന്നത്.
എന്നാല്‍, തങ്ങളുടെ തടവിലുള്ള അയ്യായിരത്തോളം താലിബാന്‍ പ്രവര്‍ത്തകരെ വിട്ടയയ്ക്കാന്‍ ആദ്യ ഘട്ടത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സൈന്യത്തിനെതിരേ താലിബാന്‍ ആക്രമണം പുനരാരംഭിച്ചിരുന്നു.
എന്നാല്‍ അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്ന് താലിബാന്‍ തടവുകാരെ നിബന്ധനകള്‍ക്കു വിധേയമായി ഘട്ടം ഘട്ടമായി വിട്ടയയ്ക്കാമെന്ന് അഫ്ഗാന്‍ വ്യക്തമാക്കി. എന്നാല്‍, നിബന്ധനകള്‍ പറ്റില്ലെന്നായിരുന്നു താലിബാന്‍ നിലപാട്.
താലിബാനുമായി ചര്‍ച്ചയ്ക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ നിശ്ചയിച്ചെങ്കിലും താലിബാന്‍ ചര്‍ച്ചയ്ക്കു തയാറായിരുന്നില്ല. കുടാതെ, അമേരിക്കയുമായി ഒപ്പുവച്ച സമാധാന കരാറില്‍നിന്നു പിന്‍മാറുമെന്നു താലിബാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അമേരിക്കയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് 20 തടവുകാരെ താലിബാന്‍ വിട്ടയച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago