ചെടി നട്ട് ആ കുരുന്നുകള്‍ പഠിച്ചത് കൃഷി പാഠം...
കോഴിക്കോട്: വളര്‍ന്നു വരുന്ന തലമുറയില്‍ കാര്‍ഷികാവബോധം വളര്‍ത്തുന്നതിനായി ഇന്നലെ നടന്ന ചെടിനടല്‍ ദിനാഘോഷത്തില്‍ പങ്കെടുത്തത് മൂവായിരത്തോളം വരുന്ന ട്രെന്റ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥികളും അവരുടെ കുടുംബവും .
ലോക്ക് ഡൗണ്‍ കാലത്ത് ട്രെന്റ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സെല്‍ഫ് ഇവാലുവേഷന്‍ പഠന കളരി' യുടെ ഭാഗമായാണ് ഇന്നലെ വിത്ത്‌ചെടി നടല്‍ ദിനമായി ആഘോഷിച്ചത്.
പഠനകളരിയിലെ അവസാന ഇനമായ 'ക്രിയേറ്റീവ് വര്‍ക്കിലെ' പ്രധാന ആശയമാണ് വിത്ത്‌ചെടി നടല്‍. സ്വന്തം അടുക്കളത്തോട്ടത്തില്‍ ഒരു വിത്ത്‌ചെടി നട്ട് അതിന്റെ വിഡിയോ ടീച്ചര്‍ക്ക് അയച്ച് കൊടുക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്.
[playlist type="video" ids="837654"]
നൂറിലധികം വരുന്ന ട്രെന്റ് പ്രീ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അവരുടെ കുടുംബവും ഇത് ആഘോഷമാക്കി. വിദ്യാര്‍ഥികളില്‍ പ്രകൃതി സ്‌നേഹവും കൃഷി ബോധവും വളര്‍ത്തലാണ് ചെടിനടല്‍ ദിനം ആഘോഷിക്കുന്നതിലൂടെ ട്രെന്റ് ലക്ഷ്യമിടുന്നത്.
ഒരാഴ്ച നീണ്ടു നിന്ന 'സെല്‍ഫ് ഇവാലുവേഷന്‍ പഠനകളരി' ചെടിനടല്‍ ദിനമാഘോഷത്തോടെ സമാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉത്സാഹവും സഹായവും നല്‍കിയ രക്ഷിതാക്കള്‍, ടീച്ചേഴ്‌സ്, സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവര്‍ക്ക് ട്രെന്റ് പ്രീസ്‌കൂള്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡയരക്ടര്‍ ഡോ.ടി.എ.മജീദ് കൊടക്കാട് അഭിനന്ദനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."