HOME
DETAILS
MAL
മുഖ്യമന്ത്രി ആലുവക്കാരെ അപമാനിച്ചു: പ്രതിപക്ഷനേതാവ്
backup
June 08 2018 | 19:06 PM
തിരുവനന്തപുരം: ആലുവയിലെ പൊലിസ് മര്‍ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശം മുഴുവന്‍ മലയാളികളെയും ആലുവക്കാരെയും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാള് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. പ്രതിപക്ഷ അംഗങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന തരത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സഭാനടപടികള്‍ക്ക് യോജിച്ചതല്ല. ഇത് അംഗങ്ങളുടെയും സഭയുടെയും അന്തസിനേറ്റ ക്ഷതമാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ സഭ ബഹിഷ്കരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."