HOME
DETAILS

മരണം ഇരുപതിനായിരം കടന്ന് അമേരിക്ക

  
backup
April 13 2020 | 03:04 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d
വാഷിങ്ടണ്‍: സ്വന്തം രാജ്യത്തെ കൊവിഡ് ബാധയ്‌ക്കൊപ്പം, അമേരിക്കയാണിപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. കൊവിഡ് ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ചതും കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതും ലോകത്തിലെ വന്‍ ശക്തിയായ അമേരിക്കയിലാണ്. 
ഇതുമാത്രമല്ല, മരിക്കുന്നവരുടെയും രോഗം സ്ഥിരീകരിക്കുന്നവരുടെയും എണ്ണം ദിനംപ്രതി കൂടുകയുമാണ്. 20,637 പേരാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ലോകത്ത്, കൊവിഡ് ബാധിച്ചുള്ള മരണം ഇരുപതിനായിരം പിന്നിടുന്ന ആദ്യ രാജ്യമാണ് അമേരിക്ക. അഞ്ചര ലക്ഷത്തോളം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ, ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ മൂന്നാമതായായിരുന്നു അമേരിക്കയിലെ മരണസംഖ്യ പതിനായിരം പിന്നിട്ടിരുന്നത്. എന്നാല്‍, ദ്രുതഗതിയിലാണ് മരണസംഖ്യ മറ്റു രാജ്യങ്ങളെ പിന്നിലാക്കി ഇരുപതിനായിരം പിന്നിട്ടത്. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ മരിക്കുമെന്ന വിദഗ്ധാഭിപ്രായങ്ങള്‍ ശരിവയ്ക്കുംവിധമാണ് അമേരിക്കയിലെ കാര്യങ്ങള്‍. രോഗം സ്ഥിരീകരിച്ച അഞ്ചര ലക്ഷത്തോളം പേരില്‍ മുപ്പതിനായിരത്തിലേറെ പേര്‍ മാത്രമാണ് ഇതുവരെ രോഗവിമുക്തരായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, രണ്ടു ദിവസമായി മരണസംഖ്യയുടെ തോത് കുറഞ്ഞിരുന്ന സ്‌പെയിനില്‍ കഴിഞ്ഞ ദിവസം പക്ഷേ, പുതുതായി 619 പേര്‍ കൂടി മരിച്ചു. ഇതോടെ സ്‌പെയിനിലെ മരണസംഖ്യ 19,972 ആയി ഉയര്‍ന്നു. മരണസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനില്‍ 1,66,019 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതില്‍ അറുപത്തി അയ്യായിരത്തോളം പേര്‍ രോഗവിമുക്തരായിട്ടുണ്ട്. 
മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 19,468 പേരാണ് ഇതുവരെ മരിച്ചത്. ഇവിടെ 1,52,271 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, 35,000 ത്തോളം പേര്‍ രോഗവിമുക്തരായി. ഫ്രാന്‍സില്‍ മരണസംഖ്യ 13,832 ആയി ഉയര്‍ന്നു. ഇവിടെ 1,29,654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലും മരണം പതിനായിരം കടന്നു. 10,612 പേരാണ് മരിച്ചിരിക്കുന്നത്. 78,991 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജര്‍മനിയില്‍ 1,25,452 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 2,886 പേര്‍ മരിക്കുകയും ചെയ്തു. ഇറാനില്‍ 71,686 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,474 പേരാണ് മരിച്ചത്. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 3,339 ആണ് മരണസംഖ്യ. തുര്‍ക്കിയില്‍ 1,101, ബെല്‍ജിയത്തില്‍ 3,600, സ്വിറ്റ്‌സര്‍ലന്‍ഡില്‍ 1,036, നെതര്‍ലന്‍ഡ്‌സില്‍ 2,643, കാനഡയില്‍ 653, ബ്രസീലില്‍ 1,141, പോര്‍ച്ചുഗലില്‍ 470, റഷ്യയില്‍ 130, ഓസ്ട്രിയയില്‍ 350, ഇസ്‌റാഈലില്‍ 103, ദക്ഷിണകൊറിയയില്‍ 214, സ്വീഡനില്‍ 887, അയര്‍ലന്‍ഡില്‍ 320, ഇക്വഡോറില്‍ 315, ജപ്പാനില്‍ 108, ആസ്‌ത്രേലിയയില്‍ 59, പാകിസ്താനില്‍ 88, മലേഷ്യയില്‍ 76, ഫിലിപ്പൈന്‍സില്‍ 297, ഇന്തോനേഷ്യയില്‍ 373 എന്നിങ്ങനെയാണ് മരണസംഖ്യ. മറ്റു രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago