HOME
DETAILS
MAL
പേടിക്കണം; ധാരാവിയെ...
backup
April 13 2020 | 03:04 AM
മുംബൈ: കൊവിഡിന്റെ സാമൂഹിക വ്യാപനം തടയാന്‍ വലിയ ശ്രമങ്ങള്‍ നടത്തുന്ന രാജ്യത്തെ ആശങ്കയിലാഴ്ത്തി മുംബൈയിലെ ധാരാവി. ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ചേരിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ഇവിടെ അന്‍പതോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.നേരത്തെ ഇവിടെ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. പിന്നീട് ഒരു ഡോക്ടറടക്കം 13 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചേരിയിലേക്കുള്ള പ്രവേശനം നിരോധിക്കുകയും മറ്റു നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെ മാത്രം 15ലേറെ പേര്‍ക്കു ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചതായാണ് വിവരം. ഇവിടെ രോഗം ബാധിച്ച് നാലുപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്നു ചേരിയില്‍ കനത്ത പൊലിസ് കാവലും ഏര്‍പ്പെടുത്തി.ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ പ്രയാസമാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായതിനാല്‍ രോഗവ്യാപനം അതിവേഗതയിലാകാനും സാധ്യതയുണ്ട്.
അതിനാല്‍തന്നെ ജാഗ്രതയോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവിടത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."