HOME
DETAILS
MAL
മുംബൈ താജ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ്
backup
April 13 2020 | 03:04 AM
മുംബൈ: പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ സൗത്ത് മുംബൈയിലെ താജ്മഹല്‍ പാലസിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ടിന് നാല് ജീവനക്കാരേയും പതിനൊന്നിന് രണ്ട് ജീവനക്കാരേയും രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുകയായിരുന്നു. അവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ബോംബെ ആശുപത്രി സൂപ്രണ്ട് ഡോ.ഗൗതം ബന്‍സാലി പറഞ്ഞു.
ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിച്ചു. ക്വാറന്റൈനില്‍ പ്രവേശിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന് താജില്‍ താമസം ഒരുക്കിയിരുന്നു. ഇവരില്‍ നിന്നാകാം ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് സൂചന. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ജീവനക്കാരുടെ സാംപിളുകള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പരിശോധനക്ക് അയക്കുകയായിരുന്നു.
തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. താജ് ഹോട്ടലില്‍ നിലവില്‍ അതിഥികള്‍ക്ക് പ്രവേശനം നല്‍കുന്നില്ല, കൂടാതെ ചുരുക്കം ജീവനക്കാരോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിലെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."