സഊദിയിൽ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കരുതെന്നും എടിഎം കാർഡുകൾ പുതുക്കി നൽകാനും നിർദേശം
റിയാദ്: സഊദിയിൽ നിലവിലെ സാഹചര്യത്തിൽ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കരുതെന്ന് സഊദി കേന്ദ്ര ബാങ്കായ സാമ നിർദേശം നൽകി. ഇതോടൊപ്പം കാലാവധി തീരുന്ന എടിഎം കാർഡുകൾ ജൂൺ രണ്ടു വരെയുള്ള കാലാവധിയിൽ പുതുക്കി നൽകണമെന്നും കേന്ദ്ര ബാങ്കായ സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. താമസ രേഖ കാലാവധി കഴിയുന്നതോടെ ബാങ്ക് അകൗണ്ടുകൾ താൽകാലികമായി തടയുന്ന സ്ഥിതിയായിരുന്നു നിലവിൽ രാജ്യത്തുണ്ടായിരുന്നത്. പിന്നീട് താമസ രേഖ പുതുക്കുന്ന വേളയിലാണ് സേവനങ്ങൾ ലഭ്യമായിരുന്നത്.
ഇതാണ് താൽകാലികമായി നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടത്. സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതും, തിരിച്ചറിയല്‍ കാര്‍ഡ് കാലാവധി അവസാനിച്ചതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ നിയമാനുസൃതം ചുമതലപ്പെടുത്തിയവര്‍ക്ക് ചെക്കുകളില്‍ ഒപ്പുവെക്കാനുള്ള അധികാരം മരവിപ്പിക്കുന്നതും അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കാനും സാമ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."