HOME
DETAILS
MAL
ഡല്‍ഹി കാന്‍സര്‍ ആശുപത്രിയില്‍ നാല് രോഗികള്‍ ഉള്‍പെടെ 28 കൊവിഡ് കേസുകള്‍
backup
April 13 2020 | 05:04 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയില്‍ നാല് രോഗികള്‍ ഉള്‍പെടെ 28 കൊവിഡ് കേസുകള്‍. ഇന്ന് രാവിലെയാണ് മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചത്. ആശിപത്രി നേരത്തെ തന്നെ അടച്ചിട്ടിരുന്നു.
ഒരു ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി അടച്ചിട്ടത്. ഇവരുടെ സഹോദരന് യു.കെയില്‍ നിന്ന് വന്നതായിരുന്നു.
കൊവിഡ് പരിശോധനക്ക് ശേഷം നിരവധി കാന്‍സര്‍ രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി അറിയിച്ചു. പ3തിരോധ ശേഷി കുറവായതിനാല്‍ കാന്‍സര്‍ രോഗികള്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."