HOME
DETAILS

മയൂഖം അവാര്‍ഡ് വിതരണം ചെയ്തു

  
backup
July 04 2016 | 05:07 AM

%e0%b4%ae%e0%b4%af%e0%b5%82%e0%b4%96%e0%b4%82-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86

 

ഹരിപ്പാട്: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി.ക്കും, പ്ലസ് ടുവിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏര്‍പ്പെടുത്തിയ മയൂഖം അവാര്‍ഡ് വിതരണോദ്ഘാടനം ഫഹദ് ഫാസില്‍ നിര്‍വഹിച്ചു.
അറിവ് പങ്ക് വെയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും, അറിയാന്‍ പാടില്ലാത്തത് ചോദിച്ച് മനസിലാക്കണമെന്നും ഫഹദ് പറഞ്ഞു. പരീക്ഷയില്‍ ഒന്നാം സ്ഥാനം കിട്ടാത്തവര്‍ ഒട്ടും കുറവുള്ളവരല്ലെന്നും കുട്ടികളുടെ കഴിവുകള്‍ എന്‍ജിനീയറിംഗിലും, ഡോക്ടറിലും മാത്രമല്ല, മറ്റ് മേഖലകളിലേക്കും തിരിച്ചുവിടണമെന്ന് ചലച്ചിത്ര നടി ഗൗതമി നായരും, ആരാണെന്ന് നിരന്തരം സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ അധ്യാപകനെന്നും കവി മുരുകന്‍ കാട്ടാക്കടയും പറഞ്ഞു. ഇരുവരും ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. മണ്ഡലത്തില്‍ അംഗന്‍വാടി തലം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസം വരെ നല്‍കാനുള്ള ലക്ഷ്യത്തിലെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതല്‍ ഉന്നത വിജയങ്ങള്‍ നേടുന്നതിന് അവാര്‍ഡ് പ്രചോദനമാകും.
എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ ഹരി കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രഹ്മ നായകം മഹാദേവന്‍ വ്യക്തിത്വ പരിശീലന ക്ലാസ് നയിച്ചു.
കഴിഞ്ഞ വര്‍ഷം 280 വിദ്യാര്‍ഥികളാണ് അവാര്‍ഡ് നേടിയതെങ്കില്‍ ഇക്കുറി 540 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി അവാര്‍ഡിനര്‍ഹരായത്. എസ്. ദീപു, എ.കെ സുരേന്ദ്രനാഥ്, എം.കെ വിജയന്‍, ജോണ്‍ തോമസ്, ശ്രീദേവി രാജന്‍, മുഞ്ഞലാട്ട് രാമചന്ദ്രന്‍, ഹരികൃഷ്ണന്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago
No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago