HOME
DETAILS
MAL
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല; കേന്ദ്ര നിലപാടിന് ശേഷം തീരുമാനം
backup
April 13 2020 | 05:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം വന്നതിനുശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് യോഗത്തില്‍ തീരുമാനമായത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വന്നതിനു ശേഷം ബുധനാഴ്ച്ച വീണ്ടും മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചു.
അതേസമയം, സംസ്ഥാനത്തെ നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നാണ് വിലയിരുത്തല്‍. ജില്ലാന്തര യാത്രകളില്‍ നിലവില്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."