മഹാരാഷ്ട്രയില്‍ നാലു മലയാളി നഴ്‌സുമാര്‍ക്കുകൂടി കൊവിഡ് 19
മുംബൈ: മഹാരാഷ്ട്രയില്‍ നാല് മലയാളിനഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ മൂന്നുപേര്‍ക്കും പൂനെയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്ന നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തു.
മുംബൈയിലെ ഭാട്ടിയ ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ച ഒരു നഴ്‌സ് ജോലി ചെയ്യുന്നത്. ഇവിടെ ഇതോടെ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 5 ആയി. ഭാട്ടിയ ആശുപത്രിയില്‍ മാത്രം ആകെ 37 നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ആശുപത്രികളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാര്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ ഞായറാഴ്ച മാത്രം 221 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 2000ത്തോട് അടുക്കുകയാണ്.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9152 ആയി. 24 മണിക്കൂറിനിടെ 34 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 308 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."