'അമിത് ഷാ, മോദി നിങ്ങള്‍ക്കെന്നെ അറസ്റ്റ് ചെയ്യാം നിശബ്ദനാക്കാനാവില്ല'- ഗുജറാത്ത് പൊലിസ് കേസെടുത്തതിനെതിരെ കണ്ണന്‍ ഗോപിനാഥന്‍
അഹമ്മദാബാദ്: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ ഗുജറാത്ത് പൊലിസ് കേസെടുത്തു. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തതെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്റര്‍ വഴി അറിയിക്കുന്നു. എഫ്.ഐ.ആറിന്റെ കോപ്പിയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
So Gujarat Police registered an FIR against me it seems. For misinterpreting Govt orders & allegedly RTing Prashant Bhushan ?
— Kannan Gopinathan (@naukarshah) April 13, 2020
Nice try @AmitShah. You can arrest. But you won't silence. No one is afraid of you here.
PS: Dear PM @narendramodi, your daily briefings will continue. pic.twitter.com/Bb9puyi6un
തന്നെ അറസ്റ്റ് ചെയ്യാമെന്നും എന്നാല്‍ നിശബ്ദനാക്കാനാവില്ലെന്നും അദ്ദേഹം പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സിവില്‍ സര്‍വിസില്‍നിന്ന് രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ കണ്ണന്‍ ഗോപിനാഥനോട് തിരികെ സര്‍വിസില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വിസില്‍ തിരികെ പ്രവേശിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, അദ്ദേഹം ആവശ്യം നിരസിച്ചു. ഐ.എ.എസ് ഓഫിസര്‍ എന്ന പദവി ഇല്ലാതെ തന്നെ കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നുമാണ് കണ്ണന്‍ ഗോപിനാഥന്‍ അന്ന് പ്രതികരിച്ചത്.
തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള നിര്‍ദേശം നല്ല ഉദ്ദേശത്തോടെയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍വിസില്‍ പ്രവേശിപ്പിച്ച് പീഡിപ്പിക്കുകയാകാം ലക്ഷ്യമെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊക്കെ വെച്ചാണ് ഇപ്പോള്‍ ഗുജറാത്ത് പൊലിസ് കേസെയുത്തിരിക്കുന്നത്.
2012 ബാച്ചിലെ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സര്‍വിസില്‍ നിന്ന് രാജിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. കേന്ദ്ര സര്‍ക്കാറിന്റെയും കടുത്ത വിമര്‍ശകനാണ് ഇദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."