കസേരയില്‍ ഇരുന്നതിന് ദലിത് സ്ത്രീയെ ആക്രമിച്ചു
അഹമ്മദാബാദ്: സ്കൂളിലെ കസേരയില്‍ ഇരുന്നതിന് ഗുജറാത്തില്‍ ദലിത് സ്ത്രീയെ ആള്‍ക്കൂട്ടം ആക്രമിച്ചു. അഹമ്മദാബാദ് ജില്ലയിലെ വല്ത്തേര ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. നഴ്സറിയില്‍ ജോലി ചെയ്യുന്ന പല്ലാവിഭന് ജാദവ് (45) ആണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്.
പ്രദേശത്തുകാര്‍ക്ക് ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനിടെ ഇവര്‍ കസേരയില്‍ ഇരുന്നതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.
പല്ലാവിഭന് ജാദവ് കസേരയില്‍ ഇരുന്നതില്‍ ക്ഷുഭിതനായ പ്രദേശത്തുകാരന് ജയരാജ് വേഗാദ്, കസേരയില്‍ ഇരിക്കാന്‍ എങ്ങനെ ധൈര്യം കിട്ടി എന്നു ചോദിച്ച് അവരെ കസേരയില്‍ നിന്ന് ചവിട്ടി താഴെയിട്ടു. ഇതിനെതിരേ പല്ലാവിഭന് ജാദവ് പൊലിസില്‍ പരാതി നല്കി.
ഇതറിഞ്ഞ ജയരാജ് വേഗാദും മറ്റു 25 പേരും വൈകിട്ട് വീട്ടിലെത്തി പല്ലാവിഭന് ജാദവിനെയും കുടുംബത്തെയും അക്രമിച്ചു. വടികളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയത്.
ആക്രമികള്‍ രജപുത്ത് വിഭാഗത്തില്‍പ്പെട്ടവരാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."