ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍നിന്ന് വെടിയേറ്റ്
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷും കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗിയും വധിക്കപ്പെട്ടത് ഒരേ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളേറ്റെന്ന് റിപ്പോര്‍ട്ട്.
7.65 എം.എം നാടന്‍തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കര്‍ണാടക പൊലിസിലെ പ്രത്യേക അന്വേഷണ വിഭാഗം ബംഗളൂരു കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും കൊലപാതകത്തിനു പിന്നില്‍ ഒരേ സംഘമാണെന്ന് കരുതപ്പെട്ടിരുന്നെങ്കിലും രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യത്തെ ഔദ്യോഗിക തെളിവാണ് ഇത്.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിനു രണ്ടുവര്‍ഷം മുന്‍പ് 2015 ഓഗസ്റ്റ് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഗൗരിയുടെ ശരീരത്തില്‍നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പിടിയിലായ പൂനെ സ്വദേശി അമോല്‍ കാലെ മറ്റൊരാള്‍ക്കൊപ്പം കന്നട സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗിയുടെ വീട്ടിലുമെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അമോല്‍ കാലെ ഉള്‍പ്പെടെ അഞ്ചുപേരാണ് ഇതുവരെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പിടിയിലായത്. അതിനിടെ, ഹിന്ദുത്വ വിരുദ്ധയായ ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ട ആള്‍ തന്നെയാണെന്ന് കേസില്‍ അറസ്റ്റിലായ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ പൊലിസിന് മൊഴി നല്‍കി.
മാത്രമല്ല, ഈ സംഘത്തിന് യുക്തിവാദിയായ കെ.എസ് ഭഗവാനെ കൊല്ലാനും പദ്ധതിയുണ്ടായിരുന്നെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഗൗരി വധിക്കപ്പെട്ട് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ 12 വപേജുള്ള മൊഴിയാണ് നവീന്‍ നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് കേസില്‍ നവീന്‍ കുമാര്‍ അറസ്റ്റിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."