HOME
DETAILS
MAL
കര്‍ണാടക സര്‍ക്കാരിന് അല്‍പായുസെന്ന് കേന്ദ്രമന്ത്രി
backup
June 08 2018 | 21:06 PM
ബംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ താല്‍ക്കാലികമാണെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍.
കോണ്‍ഗ്രസും ജനതാദ(എസ്)ളും ചേര്‍ന്നുണ്ടാക്കിയ സഖ്യസര്‍ക്കാരിന് അധികം ആയുസില്ലെന്നാണ് മുന്നണിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത. മുഖ്യമന്ത്രിക്കു പുറമെ സത്യപ്രതിജ്ഞ ചെയ്ത 25 മന്ത്രിമാര്‍ക്ക് ഇതുവരെ ഏത് വകുപ്പുകള്‍ നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കം തീര്‍ന്നിട്ടില്ല. ഏറ്റവും വലിയ കക്ഷിയായിട്ടും കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."