HOME
DETAILS
MAL
വനിതാ യാത്രക്കാരുടെ സുരക്ഷക്ക് കെ.എസ്.ആര്.ടി.സി ബസുകളില്‍ പിങ്ക് പൊലിസും
backup
June 08 2018 | 21:06 PM
കാട്ടാക്കട : വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കെ.എസ്.ആര്. ടി.സി ബസുകളില്‍ പിങ്ക് പൊലിസിനേയും നിയമിക്കുന്നു. ട്രാഫിക് ഐ.ജിയുടെ ഉത്തരവനുസരിച്ചാണ് ഇത്തരമൊരു നടപടി. വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരാണ് അതാതു പ്രദേശത്തെ പിങ്ക് ബീറ്റിനായി പോകുക.
പൊലിസ് സംഘം ഓരോ ബസുകളിലും കയറി സ്ത്രീകളുടെയും വയോധികരുടേതടക്കമുള്ള സംവരണ സീറ്റുകളില്‍ അവര്‍ തന്നെയാണ് ഇരിക്കുന്നതെന്ന് ഉറപ്പു വരുത്തും. ബസിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരാണോയെന്ന് പരിശോധിക്കുകയും ചെയ്യും.
അതിനിടെ ഗ്രാമീണ മേഖലയിലെ പൊലിസ് സ്റ്റേഷനുകളില്‍ വനിതാ പൊലിസുകാരുടെ എണ്ണം കുറവാണ്. ആവശ്യത്തിന് പൊലിസുകാരില്ലാത്ത സാഹചര്യത്തില്‍ ബസുകളിലെ ഡ്യൂട്ടി പൊലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."