കൊച്ചുവേളി-മംഗളൂരു അന്ത്യോദയ ട്രെയിന്‍ ഇന്നുമുതല്‍
കണ്ണൂര്‍: മംഗളൂരു ജങ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള അന്ത്യോദയ എക്സ്പ്രസ് ഇന്നുമുതല്‍ സര്‍വിസ് തുടങ്ങും. മലബാറില്‍ നിന്നുള്ള യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് അന്ത്യോദയ ട്രെയിന്‍ യാത്ര തുടങ്ങുന്നത്. രാവിലെ 10.30ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന് ഗോഹെയ്ന് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ആധുനിക സൗകര്യങ്ങളുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ എല്‍.എച്ച്.ബി കോച്ചുകളാണു അന്ത്യോദയ ട്രെയിനിലുള്ളത്. ജനറല്‍ കോച്ചുകള്‍ മാത്രമുള്ള അന്ത്യോദയ എക്സ്പ്രസിന് പ്രത്യേക ടിക്കറ്റ് നിരക്കാണ്. കുഷ്യന് സീറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, കുടിവെള്ളം ലഭ്യമാക്കാനായി ഓരോ കോച്ചിലും രണ്ടു വാട്ടര്‍ ഡിസ്പെന്‍സറുകള്‍, എല്‍.ഇ.ഡി വിളക്കുകള്‍ എന്നിവയാണു മറ്റു സൗകര്യങ്ങള്‍.
മംഗളൂരു ജങ്ഷനില്‍ നിന്ന് 16356 നമ്പര്‍ ട്രെയിന്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയില്‍ നിന്നു 16355 നമ്പര്‍ ട്രെയിന്‍ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരു ജങ്ഷനില്‍ എത്തും. കൊല്ലം, എറണാകുളം ജങ്ഷന്, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണു ട്രെയിനിന് സ്റ്റോപ്പുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."