ഐഡിയ സര്‍വിസ് രണ്ടാംദിവസവും പ്രവര്‍ത്തനരഹിതമെന്ന പരാതിയുമായി ഉപഭോക്താക്കള്‍
കൊച്ചി : ഐഡിയ മൊബൈല്‍ സര്‍വീസ് രണ്ടാംദിവസവും പ്രവര്‍ത്തനരഹിതമാണെന്ന പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തി. ഐഡിയ നെറ്റ്‌വര്‍ക്കില്‍ നിന്ന് ഇന്‍കമിംഗിനും ഔട്ട്‌ഗോയിംഗിനും തടസം നേരിടുന്നുണ്ടെന്നും മെസേജ് അയക്കാനോ ഡേറ്റ ഉപയോഗിക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതി. ശനിയാഴ്ച രാവിലെ 10.30യോടെയാണ് ഐഡിയ കണക്ഷനുകള്‍ പ്രവര്‍ത്തരഹിതമായി തുടങ്ങിയത്. എന്നാല്‍ വൈകിട്ട് അഞ്ചോടെ തകരാര്‍ പരിഹരിച്ചതായി അവകാശപ്പെട്ട ഐഡിയ ഉപഭോക്താക്കള്‍ക്ക് 100 മിനിറ്റ് സൗജന്യസംസാര സമയം നല്‍കിയതായും അറിയിച്ചു. എന്നാല്‍ ഇന്നലെ രാവിലെതന്നെ നെറ്റ്‌വര്‍ക്ക് തകരാര്‍ തുടരുന്നെന്ന പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തി. ഇതോടെ ഐഡിയ കണക്ഷന്‍ ഷെയര്‍ ചെയ്യുന്ന മറ്റ് സേവനദാതാക്കളിലും നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ബാധിച്ചു.
ആദ്യ ദിവസത്തെ തകരാറിന് പരിഹാരമായി 100 മിനിറ്റ് സൗജന്യമായി നല്‍കിയ ടോക്ക് ടൈം ഉപയോഗിക്കാന്‍ കഴിയാത്തതിലും ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച ഓഫീസുകള്‍ അവധിയായതിനാല്‍ ഐഡിയയുടെ അധികൃതരെ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാനായില്ല. എന്നാല്‍ സാങ്കേതിക തകരാര്‍ പൂര്‍ണമായും പരിഹരിച്ചെന്ന നിലപാടിലാണ് ഐഡിയ അധികൃതര്‍. നൂറുമിനിറ്റ് സൗജന്യ ടോക്ക് ടൈം സേവനം ആളുകള്‍ കൂട്ടത്തോടെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയുള്ള സ്വാഭാവികമായ സിഗ്‌നല്‍ ജാമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."