HOME
DETAILS
MAL
വിവാദ ഉത്തരവ് പിന്‍വലിച്ചു
backup
June 09 2018 | 00:06 AM
ചണ്ഡിഗഡ്: ഹരിയാനയില്‍ കായികതാരങ്ങള്‍ക്ക് വിനാശമാവും വിധം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. കായിക മേഖലയില്‍ നിന്നും അതുമായി ബന്ധപ്പെട്ട് പരസ്യം ഉള്‍പ്പടെയുള്ളവയില്‍ നിന്നുമുള്ള വരുമാനത്തിന്റെ പങ്ക് സര്‍ക്കാറിന് നല്‍കണമെന്നായിരുന്നു 2018 ഏപ്രില്‍ 30 തിയതി വച്ചുള്ള ഉത്തരവില്‍ പറഞ്ഞത.്
സംസ്ഥാനത്തെ കായികമേഖലയുടെ വികസനത്തിന് ഉപയോഗിക്കാനാണ് ഈ തുക വിനിയോഗിക്കുകയെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. ഇതിനെതിരേ താരങ്ങള്‍ ശക്തമായി രംഗത്തു വരുകയായിരുന്നു. ഒളിമ്പിക് താരം വിജേന്ദര്‍ സിങ്, ഗുസ്തി താരം ഗീത ഫോഗട്ട്, ഹോക്കി താരം സര്‍ദര സിങ് തുടങ്ങിയവരെല്ലാം പ്രതിഷേധിച്ച് പ്രസ്താവനകളിറക്കി. തുടര്‍ന്നാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉത്തരവ് തല്ക്കാലം റദ്ദാക്കാന്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."