HOME
DETAILS
MAL
252 പേര്‍ക്ക് കൊവിഡ്: ഖത്തറില്‍ രോഗികളുടെ എണ്ണം 3000 കവിഞ്ഞു
backup
April 13 2020 | 12:04 PM
ദോഹ: ഖത്തറില്‍ ഇന്ന് 252 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 3231 ആയി. 59 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
334 പേര്‍ക്ക് ഇതുവരെ ഖത്തറില്‍ കൊറോണ വൈറസ് ബാധ സുഖപ്പെട്ടിട്ടുണ്ട്. രോഗികളുമായി ഇടപഴകിയ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 50828 പേരെയാണ് ഇതുവരെയായി രാജ്യത്ത് രോഗപരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."