സംസ്ഥാനത്ത് 1,000 ഗ്രാമങ്ങളില്‍ കൂടി സംഘ് പ്രവര്‍ത്തനം വ്യാപിപ്പിക്കും: പി. ഗോപാലന്‍കുട്ടി
കോഴിക്കോട്: കേരളത്തിലെ ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷത്തോടെ സംഘ്പ്രവര്ത്തനം വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായി ആര്.എസ്.എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ആര്.എസ്.എസ് പ്രാന്തീയ വാര്‍ഷിക ബൈഠക്കിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ സംഘത്തിന്റെ നിത്യപ്രവര്‍ത്തനം 4,600 പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. പ്രതിവാര പ്രവര്‍ത്തനങ്ങളടക്കം 5,063 സ്ഥലങ്ങളിലാണു നിലവില്‍ സംഘ്പ്രവര്ത്തനം നടക്കുന്നത്. ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷം സംഘ് പ്രവര്ത്തനമെത്തിക്കും. സംഘ് പ്രവര്‍ത്തനം കടന്നുചെല്ലാത്ത പ്രദേശങ്ങളില്‍ സംഘാനുകൂല സാഹചര്യമാണ് ഇന്നുള്ളത്.
പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ 14 റവന്യൂ ജില്ലകളെ 37 സംഘ്ജില്ലകളായും 11 വിഭാഗുകളായും പുനര്ക്രമീകരിച്ചതെന്നും പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."