ലോക് ഡൗണ്‍ അവസാനിപ്പിച്ചിട്ടില്ല, ജനങ്ങള്‍ അവസാനിപ്പിച്ചാല്‍ പ്രശ്‌നം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചിട്ടില്ലെന്നും എന്നും ജനം അത് അവസാനിപ്പിച്ചോ എന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഏതെല്ലാം മേഖലകളില്‍ ഇളവ് നല്‍കണമെന്ന കാര്യത്തില്‍ അതിനുശേഷം സംസ്ഥാനം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് കോഴിക്കോടു നഗരത്തിലും പത്തനംതിട്ടയിലും ഇതര നഗരങ്ങളിലും ആളുകള്‍ കൂട്ടമായി എത്തിയിരുന്നു. ഇത് ലോക്ക്ഡൗണ്‍ അവസാനിച്ചോ എന്ന പ്രതീതിയുണ്ടാക്കി. വിഷു തലേന്നായതുകൊണ്ടായിരിക്കാം ജനം പുറത്തിറങ്ങുന്നത്. വടക്കന്‍ കേരളത്തില്‍ നിയന്ത്രണം ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലരും അതിര്‍ത്തി കടക്കുന്നു. കേരളത്തിനുള്ളിലേക്ക് ആളുകള്‍ വരുന്നു. ഈ പ്രശ്നം ഗൗരവമായി കാണും. ഒരു കാരണവശാലും അനാവശ്യമായി ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്.
പൊതുസ്ഥലത്ത് കൂടുതല്‍ ആളുകള്‍ എത്തുന്നത് അനുവദിക്കില്ല. ഡയാലിസിസ് രോഗികളെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍, സന്നദ്ധ സേവകരുണ്ട്. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."