സഊദി കർഫ്യു: ഏകീകൃത പാസ് മക്കയിലും മദീനയിലും നാളെ മുതൽ
റിയാദ്: കൊവിഡ്-19 വൈറസ് വ്യാപനം ഉയർന്നതോടെ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ അനുവദിച്ച സുപ്രധാന മേഖലകളിലെ ജീവനക്കാര്‍ക്ക് സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഏകീകൃത പാസ് മക്ക, മദീന എന്നിവിടങ്ങളിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനെ തുടർന്ന് റിയാദിലാണ് ആദ്യമായി ഏകീകൃതർ പാസ് സംവിധാനം നടപ്പിലാക്കിയിരുന്നത്. ഇതിന്റെ തുടർച്ചയായാണ് മക്ക, മദീന എന്നിവിടങ്ങളിലും ഇവ പ്രാബല്യത്തിൽ വരുത്തുന്നത്. കര്‍ഫ്യൂവിലെ ഇളവ് സമയം അവസാനിക്കുന്ന വൈകീട്ട് മൂന്ന് മുതല്‍ പുറത്തിറങ്ങാന്‍ നിലവില്‍ ഉപയോഗിക്കുന്ന രേഖകള്‍ ഇതോടെ അപ്രസക്തമാകും. പ്രത്യേകം അനുവദിക്കപ്പെടുന്ന ഏകീകൃത പാസ് മുഖേനയായിരിക്കും അനുവദിക്കപ്പെടുന്നവർക്ക് പുറത്തിറങ്ങാനാകുക. സർക്കാർ മേഖലയിൽ വകുപ്പ് മേധാവിയും ആഭ്യന്തര മന്ത്രാലയ സമിതിയും ഒപ്പു വെക്കുന്ന പ്രത്യേക പാസ് മുഖേനയായിരിക്കും യാത്രകൾ അനുവദിക്കുക.
നിലവിലെ പാസുകള്‍ ഇനി അനുവദിക്കില്ലെന്നും സഞ്ചാരം നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നും വക്താവ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ കൊണ്ടുപോകുന്ന ബസുകളിലെ ഡ്രൈവര്‍ക്ക് മാത്രമാണ് പാസ് വേണ്ടത്. ബസിലുള്ളവര്‍ക്ക് ആവശ്യമില്ല. ബസ് പോലെയുള്ള വലിയ വാഹനങ്ങളിൽ പകുതി ആളുകളെ മാത്രമേ കയറ്റാൻ അനുവാദമുള്ളൂ. യാത്രക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും നിർദേശമുണ്ട്. വ്യവസ്ഥ ലംഘിച്ചാല്‍ ആദ്യഘട്ടത്തില്‍ പതിനായിരം റിയാല്‍ പിഴയും രണ്ടാം ഘട്ടത്തില്‍ അതിന്റെ ഇരട്ടിയും മൂന്നാം ഘട്ടത്തില്‍ പിഴയും ശിക്ഷയും ലഭിക്കുകമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."