HOME
DETAILS

വിഷുദിനത്തിലും തീ പുകയും സാമൂഹിക അടുക്കളയില്‍, വിശ്രമമില്ലാതെ കുടുംബശ്രീ പ്രവര്‍ത്തകരും തദ്ദേശ സ്ഥാപനങ്ങളും

  
backup
April 13 2020 | 14:04 PM

vishu-day-food-ready-common-kichen

കൊണ്ടോട്ടി: കൊവിഡ് 19നെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത്തവണ വിഷുവിനും ഒഴിവില്ല. കൊവിഡ് 19നെ തുടര്‍ന്ന് ആരംഭിച്ച സമൂഹ അടുക്കളകള്‍ വഴിയുളള ഭക്ഷണ വിതരണം വിഷു ദിനത്തിലും മുടങ്ങരുതെന്ന നിര്‍േദശമാണുള്ളത്. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്നാണ് സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളാണ് മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും സഹായങ്ങളും ഏകോപിപ്പിക്കുന്നത്. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും മെമ്പര്‍മാരും ഒരുമാസമായി മുഴുസമയ പ്രവര്‍ത്തനത്തിലാണ്. കമ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ചതോടെയാണ് ജോലികള്‍ ഇരട്ടിച്ചത്. ഒറ്റയ്ക്ക് കഴിയുന്നവരെ കണ്ടെത്തി രണ്ടുനേരം ഭക്ഷണം എത്തിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഫണ്ടും ആവശ്യ സാധനങ്ങളും കണ്ടെത്തുന്നതിനുളള പെടാപാടിലാണ് തദ്ദേശ സ്ഥാപനങ്ങള്‍.
കൊവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം വാര്‍ഡ് മെമ്പര്‍മാര്‍ക്കാണ് ചുമതലയുളളത്. ഓരോ വീടുകളിലും നിരീക്ഷണവും പരിശോധനയും നടത്തി ഭക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കമ്യൂണിറ്റി അടുക്കളയ്ക്ക് പുറമെ കുടുംബശ്രീ ഹോട്ടലും നടത്തണമെന്ന് അറിയിച്ചിരുന്നുവെങ്കിലും മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഹോട്ടലുകള്‍ തുടങ്ങിയിട്ടില്ല. നിലവില്‍ കിച്ചണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ പ്രയാസങ്ങള്‍ മുന്‍നിര്‍ത്തിയാണിത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച അരിയും പച്ചക്കറികളുമാണ് സമൂഹ അടുക്കളയില്‍ വെച്ചുവിളമ്പുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago