HOME
DETAILS

താനൂരില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോ അഗ്നിക്കിരയാക്കി

  
backup
April 13 2020 | 15:04 PM

attack-in-thanur-auto-12341

താനൂര്‍ (മലപ്പുറം): താനൂര്‍ തീരദേശത്ത് വീണ്ടും അക്രമം. ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ സാമൂഹികവിരുദ്ധര്‍ അഗ്നിക്കിരയാക്കി. ത്വാഹാ ബീച്ച് സ്വദേശി എറമുള്ളാന്‍ പുരക്കല്‍ ഹാരിസിന്റെ ഓട്ടോയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനു ശേഷമാണ് സംഭവം.
ത്വാഹാ ബീച്ചില്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ക്രസന്റ് ബേക്കറിയുടെ മുന്നിലാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. വൈകിട്ട് കടയടച്ച് വീട്ടിലേക്ക് പോന്നതായിരുന്നു. തുടര്‍ച്ചയായി ഹോണടിക്കുന്ന ശബ്ദംകേട്ട് സമീപത്തെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓട്ടോയില്‍നിന്ന് തീ പടര്‍ന്ന് കടയുടെ നെയിം ബോര്‍ഡും നശിച്ചു.


ദിവസങ്ങള്‍ക്കു മുന്‍പ് ട്രോമാകെയര്‍ പ്രവര്‍ത്തകനായ ജാബിറിനെ ചിലര്‍ അക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓട്ടോ കത്തിച്ചതെന്നാണ് സംശയം. അടച്ചുപൂട്ടല്‍ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പൊലിസ് പിടികൂടുന്നത് ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് അക്രമമെന്നാണ് ഹാരിസ് പറയുന്നത്.


ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓട്ടോ കത്തിച്ചതാകാനുള്ള സാധ്യത ഏറെയാണെന്നും ഹാരിസിന് രാഷ്ട്രീയ പാര്‍ട്ടികളുമായി അടുത്ത ബന്ധമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും താനൂര്‍ സി.ഐ.പി പ്രമോദ് പറഞ്ഞു. സാമൂഹിക വിരുദ്ധര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കിയതായി സി.ഐ അറിയിച്ചു. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.
അതേ സമയം തീര്‍ത്തും സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങിയ തീരദേശത്ത് ലോക്ക് ഡൗണ്‍ കാലത്തും അക്രമം വിതയ്ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും എം.എല്‍.എ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago