HOME
DETAILS

റോഡുകള്‍ 'കുളമായി ': ഫണ്ടില്ലാത്തതിനാല്‍ പണി നീളുന്നു

  
backup
July 04 2016 | 05:07 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b3%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2


തൊടുപുഴ: ഫണ്ടിന്റെ അപര്യാപ്തതമൂലം ഭരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു ജില്ലയിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി നീളുന്നു. നഗരപ്രദേശങ്ങളില്‍ പ്രധാനറോഡുകളില്‍ മാത്രം അറ്റകുറ്റപ്പണി നടത്തുന്ന രീതിയാണ് ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് പിന്തുടരുന്നത്. ഇതുതന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന രീതിയിലാണ് ചെയ്യുന്നത്. തൊടുപുഴ ടൗണില്‍ പലഭാഗത്തും കഴിഞ്ഞ ദിവസങ്ങളില്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ റോഡ് പഴയ രീതിയിലാകുന്ന കാഴ്ചയാണ്. ഇത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം റോഡ് അറ്റകുറ്റപ്പണിക്ക് ആവശ്യപ്പെട്ടതില്‍ 8.36 കോടിയുടെ ഭരണാനുമതി സര്‍ക്കാറില്‍നിന്ന് ലഭിച്ചില്ല. ആവശ്യപ്പെട്ടതിന്റെ പകുതി തുകയുടെ ഭരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അനുമതി ലഭിച്ചവയുടെ മാത്രം ജോലികളാണ് നടത്തിയത്. പുതിയ സര്‍ക്കാര്‍ റോഡ് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുന്ന മുറക്ക് നിര്‍ദേശം സമര്‍പ്പിച്ച് അനുമതി കിട്ടി പണി തുടങ്ങുന്നതുവരെ തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കണം. തൊടുപുഴ - ഏഴല്ലൂര്‍ റോഡ് കാല്‍നട യാത്രയ്ക്ക് പോലും സാധ്യമാകാത്ത നിലയില്‍ തകര്‍ന്നുകിടക്കുകയാണ്. ചില പ്രദേശങ്ങളില്‍ റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചിട്ടും നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി നിര്‍മാണം വൈകുകയാണെന്ന ആരോപണമുണ്ട്.
ശബരിമല സീസണുമായി ബന്ധപ്പെട്ട റോഡ് അറ്റകുറ്റപ്പണിക്ക് 12 കോടിയുടെ ഭരണാനുമതി ആവശ്യപ്പെട്ട് ജില്ലയിലെ പൊതുമരാമത്ത് വിഭാഗം സര്‍ക്കാറിന് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഭരണാനുമതി വൈകിയാല്‍ ശബരിമല തീര്‍ഥാടകര്‍ ദുരിതയാത്ര അനുഭവിക്കേണ്ടിവരും.
ജില്ലയിലെ പല റോഡുകളിലും ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലമായതോടെ വെള്ളം കെട്ടിക്കിടക്കുന്ന ഇത്തരം കുഴികള്‍ അപകടക്കെണികളായി മാറിയിരിക്കുകയാണ്.
തൊടുപുഴ -വെള്ളിയാമറ്റം റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് മാസങ്ങളായിട്ടും പല ഭാഗങ്ങളും തകര്‍ന്നു. ഇടവെട്ടി, കുമ്പംകല്ല്, ആലക്കോട് സ്ഥലങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
അശാസ്ത്രീയ നിര്‍മാണവും ചടങ്ങായി മാറിയ അറ്റകുറ്റപ്പണിയും ഓടകളില്ലാത്ത ഭാഗങ്ങളില്‍ വെള്ളം കയറിയതും ഭാരവാഹനങ്ങളുടെ അനിയന്ത്രിത പാച്ചിലുമാണ് റോഡ് തകര്‍ച്ചക്ക് കാരണം.
പുറപ്പുഴ - വഴിത്തല റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഹൈറേഞ്ചിലെ റോ#ുകളുടെ സ്ഥിതിയും വിഭിന്നമല്ല. കട്ടപ്പന, അടിമാലി, രാജാക്കാട്, നെടുങ്കണ്ടം, മൂന്നാര്‍ എന്നിവിടങ്ങളിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു.
നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പ്രയോജനമില്ല. ഫണ്ട് ലഭ്യമാകാതെ ജോലി എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കിലാണ് പൊതുമരാമത്ത് വകുപ്പ്. പല പഞ്ചായത്ത് റോഡുകള്‍ തകര്‍ന്ന് മെറ്റലും ടാറിങ്ങും ഇളകി. മഴക്കാലമായതോടെ പലയിടത്തും യാത്ര ഏറെ ദുഷ്‌കരമാണ്. മഴ ശക്തി പ്രാപിച്ചതിന് പിന്നാലെ അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago