അംബേദ്കറിന് തുല്യം അംബേദ്കര്‍ മാത്രം
'ഹിന്ദു രാഷ്ട്രം രൂപം കൊള്ളുകയാണെങ്കില്‍ അത് ഈ രാജ്യത്തെ നയിക്കാന്‍ പോവുന്നത് കൊടിയ ആപത്തിലേക്കാണ്. അത് തുല്യതക്കും സഹവര്‍ത്തിത്വത്തിനും ഭീഷണിയാവും, ജനാധിപത്യത്തിന് ഘടകവിരുദ്ധമായിരിക്കുമത്. ഹൈന്ദവ ഭരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് തോല്‍പിക്കേണ്ടതുണ്ട്' (1946ല്‍ പ്രസിദ്ധീകരിച്ച അംബേദ്കറിന്റെ ജമസശേെമി ീൃ ുമൃശേശേീി ീള കിറശമ എന്ന പുസ്തകത്തില്‍ നിന്ന് ). ദീര്‍ഘവീക്ഷണമുള്ള അംബേദ്കറുടെ ഈ വാക്കുകള്‍ ഇന്നിന്റെ പ്രത്യേക കാലാവസ്ഥയില്‍ ഇന്ത്യയിലെ ഓരോ ജനാധിപത്യവിശ്വാസിയുടെയും അകത്തളങ്ങളിലേക്ക് തുളച്ച് കയറേണ്ടതാണ്. അംബേദ്കറിന്റെ 129ാം ജന്മവാര്‍ഷിക ദിനത്തില്‍ ഇന്ത്യയിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ നായകനും വിപ്ലവകാരിയും ഭരണഘടനാ ശില്‍പിയുമായ വ്യക്തിയെ മാത്രമല്ല കാലയവനികയ്ക്ക് പോലും അപ്രസക്തമാക്കാന്‍ കഴിയാത്ത അദ്ദേഹത്തിലെ പ്രചോദിതനെയാണ് നാം പഠിക്കേണ്ടത്.
കൊറോണയുടെ ഭയം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് ഇന്ത്യയും ലോകമാകെയും വഴുതിമാറുന്നതിന്റെ നിമിഷം വരെ ഇന്ത്യയുടെ അകത്തളങ്ങളിലെമ്പാടും സമര കോലാഹലങ്ങളും വിപ്ലവ മുദ്രാവാക്യങ്ങളുടെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെയും നിത്യ കാഴ്ചകളുമായിരുന്നു. 2019 ഡിസംബര്‍ 12 ലെ പൗരത്വ നിയമ ഭേദഗതിക്കെതിരായിരുന്നു അവയെല്ലാം തന്നെ. അവിടെങ്ങളിലെല്ലാം മുഴങ്ങി നിന്ന മുദ്രാവാക്യം ജയ് ഭീം എന്നതും പ്ലക്കാര്‍ഡുകളില്‍ നിറഞ്ഞ് നിന്ന ചിത്രം അംബേദ്കറുടേതുമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് കലാലയങ്ങളില്‍ നിന്നാണ് എന്നതാവാം സമരത്തിന്റെ പ്രധാന മുദ്രാവാക്യവും പ്രചോദന കേന്ദ്രവും അംബേദ്കറാവാന്‍ പ്രധാന കാരണം. എന്നുമെന്നും കലാലയ പ്രക്ഷോഭങ്ങള്‍ക്ക് അംബേദ്കറുടെ ആശയങ്ങള്‍ വലിയ ആവേശമായും പ്രചോദനമായും വര്‍ത്തിച്ചതായി കാണാന്‍ കഴിയും.
അംബേദ്കറിലെ പ്രതിഭയോ പ്രവര്‍ത്തന മേഖലയോ കേവലം ഒന്നോ രണ്ടോ ഇടങ്ങളിലൊതുങ്ങുന്നില്ല. സര്‍വതലസ്പര്‍ശിയായ ബഹുമുഖപ്രതിഭയും വിവിധങ്ങളായ സാമൂഹ്യ, രാഷ്ട്രീയ നവോഥാന പോര്‍മുഖങ്ങളുടെ മുന്നണിപ്പോരാളിയും ആശയപ്രതീകവുമാണദ്ദേഹം. ദലിതുകള്‍ക്ക് തടാകത്തില്‍ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശത്തിനായി നടത്തിയ സത്യഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ആദ്യ സമര പ്രക്ഷോഭം. മഹാരാഷ്ട്രയിലെ മഹദിലെ ചവാദര്‍ ടാങ്ക് എന്നറിയപ്പെടുന്ന ശുദ്ധജല തടാകത്തില്‍ നിന്ന് വെള്ളം സംഭരിക്കുന്നതും കുടിക്കുന്നതും അന്നത്തെ സവര്‍ണ ജാതി കോമരങ്ങള്‍ വിലക്കിയിരുന്നു. അതില്‍ പ്രതിഷേധവും അരിശവുമുണ്ടായ അംബേദ്കര്‍ തന്റെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും അനുയായി വൃന്ദങ്ങളെയും കൂട്ടി അവിടെയെത്തുകയും ചവാദറില്‍ നിന്ന് വെള്ളമെടുത്ത് കുടിക്കുകയും ചെയ്തു. ശുദ്ധജലസ്രോതസുകള്‍ ദലിതുകളുള്‍പ്പെടെ സമൂഹത്തിനാകെ അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കാനും അതിലൂടെ രാജ്യമാകെ ദലിത് പിന്നോക്ക ശാക്തീകരണത്തിനും ഈ മഹാ സംഭവം വലിയ ഉണര്‍വ് നല്‍കി.
സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അംബേദ്കര്‍ എഴുതിയ ഠവല ുൃീയഹലാ ീള വേല ൃൗുലല: ശെേ ീൃശഴശി മിറ ശെേ ീെഹൗശേീി എന്ന പുസ്തകത്തില്‍ നിന്നാണ് റിസര്‍വ് ബാങ്ക് എന്ന ആശയം ബ്രിട്ടിഷ് ഗവണ്‍മെന്റിന് ലഭ്യമാവുന്നത്. പുസ്തകത്തിലെ കേന്ദ്രബാങ്ക് ആശയം ഹില്‍ട്ടണ്‍ യങ് കമ്മിഷന്‍ വിശദപഠനത്തിന് തന്നെ വിധേയമാക്കിയിരുന്നു. ഹില്‍ട്ടന്‍ യങ് കമ്മിഷനാണ് റിസര്‍വ് ബാങ്ക് രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ദാമോദര്‍ വാലി, ഭക്രനംഗല്‍, സണ്‍ റിവര്‍ വാലി, ഹിരാക്കുഡ് തുടങ്ങിയ ജലവൈദ്യുതി പദ്ധതികളാരംഭിക്കുന്നതിലും കേന്ദ്ര ജല കമ്മിഷനും സെന്‍ട്രല്‍ ടെക്‌നിക്കല്‍ പവര്‍ബോര്‍ഡും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുമൊക്കെ രൂപീകരിക്കുന്നതിലും ദേശീയ സംസ്ഥാന തലങ്ങളിലെ ജലസേചന, ജലവൈദ്യുത പദ്ധതികളും താപനിലയങ്ങളും സ്ഥാപിക്കുന്നതിലും പവര്‍ ഗ്രിഡിന്റെ വികസനത്തിലുമടക്കം അംബേദ്കറുടെ പങ്കും ഇടപെടലും നിര്‍ണായകമാണ്.
1942 മുതല്‍ 1946 വരെ ബ്രിട്ടിഷ് ഇന്ത്യയുടെ വൈസ്രോയി കൗണ്‍സിലില്‍ അംഗമായിരുന്നു അംബേദ്കര്‍. ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം അംഗത്വം നേടിയിരുന്നത്. ആ അവസരം മുതലെടുത്ത് നിരവധി തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ക്ക് പിന്നില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. തൊഴില്‍ സമയം പന്ത്രണ്ടില്‍ നിന്ന് എട്ട് മണിക്കൂറായി ചുരുക്കിയത് അംബേദ്കറുടെ പരിശ്രമങ്ങളിലെ പൊന്‍ തൂവലാണ്. 1942 നവംബറില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലാണ് ഇത് അംഗീകരിക്കപ്പെട്ടത്. ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ലീവ്, അവധി ആനുകൂല്യങ്ങള്‍, തുല്യ ജോലിക്ക് തുല്യവേതനം തുടങ്ങിയവയെല്ലാം ഉറപ്പ് വരുത്തുന്നതില്‍ അംബേദ്കറുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.
ഒരേ ഭാഷ സംസാരിക്കുന്ന ജനസമൂഹങ്ങളെ വിഭജിക്കുകയാണെങ്കില്‍ അത് ഭരണപരമായ വിവിധ പ്രാദേശിക മേഖലകളെ പരിഗണിച്ചും ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ അനുപാതം കണക്കാക്കിയുമാവണമെന്ന അംബേദ്കറുടെ നിലപാട് ജമ്മു കശ്മിര്‍ എന്ന സംസ്ഥാനത്തെ തന്നെ റദ്ദ് ചെയ്ത് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ഫാസിസ്റ്റ് ഭരണകാലത്ത് ഏറെ പ്രസക്തമായതാണ്. അംബേദ്കറെ കൂടുതലായും പഠിക്കാനും അദ്ദേഹത്തിന്റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും ഗവേഷണം ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള സംവിധാനങ്ങളുണ്ടാക്കുക എന്നത് തന്നെയാണ് ഇന്ത്യ ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."