കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു
കടുത്തുരുത്തി: കനത്ത കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു. മാന്നാര്‍ മൂലക്കാട്ട് (പടിഞ്ഞാറേപ്പറമ്പില്‍) വിനോദിന്റെ വീടിന് മുകളിലേക്കാണ് ശനിയാഴ്ച്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും മരം വീണത്.
വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. അറുനൂറ്റിമംഗലത്ത് സമീപത്തെ തോട്ടത്തില്‍ നിന്നിരുന്ന റബര്‍മരം കാറ്റിലും വീടിന് നാശനഷ്ടം. അറുനൂറ്റിമംഗലം കണ്ണന്തറ സുധാമണിയമ്മയുടെ വീടിന് മുകളിലേക്കാണ് മരം വീണത്.
സുധാമണിയമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. വീടിന് സമീപത്തായി അപകടകരമായ സ്ഥിതിയില്‍ മൂന്ന് മരങ്ങള്‍ കൂടി മറിഞ്ഞു വീണേക്കാവുന് നിലയില്‍ സ്ഥിതി ചെയ്യുന്നത് അപകട ഭീഷിണി ഉയര്‍ത്തുകയാണ്.
മുമ്പ് വീടിന് മുകളിലേക്ക് മറിഞ്ഞു വീണേക്കുമെന്ന നിലയില്‍ നിന്നിരുന്ന മരം സുധാമണിയമ്മ പണം നല്കി വെട്ടിച്ചിരുന്നു.
കോതനല്ലൂര്‍ ചാമക്കാല മുള്ളന്‍കുഴിയില്‍ സിനി ജിജിയുടെ വീടിനു മുകളിലേക്ക് മരത്തിന്റെ കമ്പ് ഒടിഞ്ഞു വീണ് വീടിനു നാശമുണ്ടായി. സംഭവസമയത്തു കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."