ലോക്ക്ഡൗണില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി കേളി; മരുന്നും ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു
റിയാദ്: കോവിഡ് മഹാമാരിയുടെ സാമൂഹ്യവ്യാപനം തടയുന്നതിനായി സൗദി ഗവണ്‍മന്‍റ് പ്രഖ്യാപിച്ച മുഴുവന്‍ സമയ ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസമായി കേളി പ്രവര്‍ത്തകര്‍. റിയാദിലെ വിവിധ തൊഴിലാളി ക്യാമ്പുകളിലും ബാച്ചിലർ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും അത്യാവശ്യ മരുന്നുകളും ഭക്ഷണ സാധനങ്ങളും കേളി പ്രവര്‍ത്തകര്‍ എത്തിച്ചു കൊടുത്തു.
ജോലിയും ശമ്പളവും ഇല്ലാതെ ദിവസങ്ങളായി ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരും പുറത്തുപോയി ആവശ്യമുള്ള മരുന്നോ ഭക്ഷണസാധനങ്ങളോ വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്തവരുമായ നിരവധി തൊഴിലാളികള്‍ റിയാദിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കേളി പ്രവര്‍ത്തകരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ആവശ്യമുള്ളവര്‍ക്ക് മരുന്നുകളും ഭക്ഷണസാധനങ്ങളും ഉള്‍പ്പടെയുള്ള സഹായം എത്തിക്കുന്നതെന്നും അത്തരത്തില്‍ അടിയന്തിര സഹായം ആവശ്യമുള്ളവര്‍ അതാതു പ്രദേശത്തെ കേളി പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."