സൗജന്യ കൊവിഡ് ടെസ്റ്റ് ദരിദ്രര്‍ക്ക് മാത്രം
ന്യൂഡല്‍ഹി: കൊവിഡ് ടെസ്റ്റിന് സ്വകാര്യലാബുകള്‍ പണം ഈടാക്കാന്‍ പാടില്ലെന്ന ഉത്തരവ് തിരുത്തി സുപ്രിംകോടതി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരൊഴികെയുള്ളവരില് നിന്ന് സ്വകാര്യലാബുകള്‍ക്ക് പണം ഈടാക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ വരുന്നവര്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും സൗജന്യ ടെസ്റ്റ് ലഭ്യമാകുക. ഈ രണ്ടു വിഭാഗമല്ലാതെ മറ്റാരെങ്കിലും അര്‍ഹതപ്പെട്ടവരുണ്ടെങ്കില്‍ അറിയിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
ഇതോടെ മറ്റുള്ളവരില്‍ നിന്ന് 4,500 രൂപവരെ സ്വകാര്യ ലാബുകള്‍ക്ക് ടെസ്റ്റിന് ഫീസ് ഈടാക്കാം. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ഈ മാസം എട്ടിനാണ് സര്‍ക്കാര്‍ ലാബുകള്‍ക്കൊപ്പം സ്വകാര്യലാബുകളും കൊവിഡ് ടെസ്റ്റ് സൗജന്യമായി ചെയ്തുകൊടുക്കണമെന്ന് ഉത്തരവിട്ടത്. വിധിയില്‍ ഭേദഗതിയാവശ്യപ്പെട്ട് എയിംസ് മുന്‍ ആര്.ഡി.എ പ്രസിഡന്റ് ഡോ. കൗശല്‍ കാന്ത് മിശ്ര സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."