HOME
DETAILS

'ട്രംപിന്റെ അത്ഭുതമരുന്ന്' ധാരാവിയിലേക്ക്

  
backup
April 14 2020 | 00:04 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d

 

സമൂഹവ്യാപനം ചെറുക്കാന്‍ ഗുളിക വിതരണം
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിലെ ആയിരക്കണക്കിന് പേരുടെ ജീവന്‍ കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷിക്കാന്‍ 'ട്രംപിന്റെ അത്ഭുതമരുന്ന്' വിതരണം ചെയ്യാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് -19 രോഗബാധ ചെറുക്കുമെന്ന് അവകാശപ്പെടുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകളാണ് പ്രതിരോധ മരുന്നെന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുക. ധാരാവി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സമൂഹവ്യാപനം ചെറുക്കുന്നത് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ ഹൈ റിസ്‌ക് പട്ടികയിലുള്ളവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ മരുന്ന് നല്‍കുക. ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ പ്രദേശത്ത് പൊതുജനങ്ങള്‍ക്ക് മൊത്തത്തിലും ഗുളികകള്‍ കഴിക്കാനായി വിതരണം ചെയ്യും.
മലേറിയ ചികിത്സക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോറോണ വൈറസിനെതിരായ പ്രതിരോധ മരുന്നായി ഉപയോഗിച്ചിട്ടുണ്ട്. വൈറസ് വ്യാപന സാധ്യത ഏറെയുളള ധാരാവി പോലുള്ള മേഖലകളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഒരു പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ ആലോചനയുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. എന്നാല്‍ ധാരാവിയിലെ മുഴുവന്‍ പേര്‍ക്കും ഇത് നല്‍കില്ല. 'മരുന്ന് പാഴാക്കി കളയാന്‍ സാധിക്കില്ല. ഹൈ റിസ്‌കില്‍ പെട്ടവര്‍, സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എന്നിങ്ങനെ സംഘമായി തിരിച്ചതിന് ശേഷമായിരിക്കും വിതരണം നടത്തുക എന്നും മന്ത്രി പറഞ്ഞു.എത്ര പേര്‍ക്കാണ് മരുന്ന് നല്‍കേണ്ടത് എന്നതു സംബന്ധിച്ച കണക്കെടുപ്പിലാണ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും ഐ.സി.എം.ആറിനും മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ നിര്‍ദേശം അയക്കുമെന്നും ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് സംഘാംഗങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞെന്നും ഈ മാര്‍ഗം ധാരാവിയില്‍ ഫലവത്താവുകയാണെങ്കില്‍ രാജ്യത്തെ മറ്റിടങ്ങളിലും ഉപയോഗിക്കുന്നത് പരിഗണിക്കാമെന്നും ചര്‍ച്ച നടന്നതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago