മധ്യപ്രദേശില്‍ പൊലിസിനെ ആക്രമിച്ച മൂന്നുപേര്‍ക്ക് കൊവിഡ്
ഇന്‍ഡോര്‍: പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദേശീയ സുരക്ഷാനിയമം(എന്‍.എസ്.എ) ചുമത്തി അറസ്റ്റ് ചെയ്ത ഇവരില്‍ രണ്ടുപേരെ സത്‌നയിലെ ജയിലിലേക്കാണയച്ചത്. ഒരാളെ ജബല്‍പൂര്‍ ജയിലിലേക്കും. ഇതില്‍ മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ജയില്‍ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്‍ഡോറില്‍ വച്ച് ഇവരെ കൊവിഡ് പരിശോധനയ്ക്ക് ഹാജരാക്കാതിരുന്നതാണ് പ്രശ്‌നമായതെന്ന് സത്‌ന ജയില്‍ അധികൃതര്‍ പറഞ്ഞു.
ജബല്‍പൂരില്‍ ഒന്‍പതുപേര്‍ക്കും ഇന്‍ഡോറില്‍ 311 പേര്‍ക്കുമാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. അതേസമയം സത്‌ന ജയിലിലുള്ള രണ്ടുപേരെയും ഐസൊലേഷന്‍ സെല്ലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ച തടവുകാരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 12 പേരെ ഐസൊലേഷനിലാക്കുകയോ വീട്ടില്‍ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ സത്‌ന ജയിലിലെ ഒന്‍പത് ജീവനക്കാരും ഒരു ചായക്കടക്കാരനും ഉള്‍പ്പെടും. ഇന്‍ഡോറില്‍ നിന്ന് തടവുകാരുമായി സത്‌നയിലേക്ക് വരുന്നതിനിടെ ഇവര്‍ ചായ കുടിച്ച കടയുടെ ഉടമയാണിയാള്‍. ഇതുകൂടാതെ എന്‍.എസ്.എ തടവുകാരെ സത്‌നയിലേക്ക് കൊണ്ടുപോയ വാഹനത്തിലുണ്ടായിരുന്ന എട്ടു പൊലിസുകാരോട് വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."