ഹലോ ഇംഗ്ലീഷ് പദ്ധതിയ്ക്ക് തുടക്കമായി
ഹരിപ്പാട്: പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയര്‍ത്താനായി ആവിഷ്‌ക്കരിച്ച ഹലോ ഇംഗ്ലീഷ് പദ്ധതിയ്ക്ക് ഹരിപ്പാട് ഉപജില്ലയില്‍ തുടക്കമായി .
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൈലറ്റ് പ്രോജക്ടായും ട്രൈ ഔട്ട് രൂപത്തിലും വിദ്യാലയങ്ങളില്‍ വിജയകരമായി ഇത് നടപ്പിലാക്കി വരികയാണ് .ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലാണ് പദ്ധതി നടപ്പിലാക്കുക .
ക്ലാസ് റൂം തിയറ്റര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി രസകരമായ രീതിയില്‍ ഇംഗ്ലീഷ് വായിക്കാനും കേള്‍ക്കാനും പറയാനും എഴുതാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് . കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വതന്ത്രവായനയ്ക്കുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനും ഹലോ ഇംഗ്ലീഷ് ലക്ഷ്യം വയ്ക്കുന്നു .
ജൂണ്‍ 8 ന് ആരംഭിച്ച് 20 ന് അവസാനിക്കുന്ന ആദ്യ ഘട്ട പ്രവര്‍ത്തനത്തില്‍ പഠിതാവിനെ അറിയുക എന്നുള്ളതാണ് .പത്ത് മണിക്കൂര്‍ പഠനം ഇതിനായി ഉപയോഗപ്പെടുത്തും .ഇതിന് സഹായകരമാകുന്ന പ്രവര്‍ത്തന പാക്കേജ് എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 20ന് ശേഷം ആദ്യ യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും . എല്ലാ യൂനിറ്റിനും സഹായകരമാകുന്ന ആക്ടിവിറ്റി പാക്കേജും റെഡിനസ് പാക്കേജും സ്‌കൂളുകള്‍ക്ക് നല്‍കും .ഒന്നാം യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കുട്ടികള്‍ നേടിയ കഴിവുകള്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പഠനോത്സവങ്ങള്‍ സംഘടിപ്പിക്കും .ജില്ലാ ഉപജില്ലാ തലങ്ങളില്‍ പ്രത്യേക മോനിട്ടറിംഗ് സമിതികള്‍ ഈ പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും .
ഹരിപ്പാട് ഉപജില്ലയിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും 8 ദിവസം പരിശീലനം ലഭിച്ച അധ്യാപകര്‍ ഈ പദ്ധതിയ്ക്ക് നേതൃത്വപരമായ പങ്ക് വഹിക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.വി ഷാജി ,ബി.പി.ഒ സുധീര്‍ ഖാന്‍ റാവുത്തര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."