ചെല്‍സി ഇതിഹാസം ബൊണറ്റി ഓര്‍മയായി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ചെല്‍സിയുടെ ഇതിഹാസ താരവും ഇംഗ്ല@ണ്ട് ഗോള്‍കീപ്പറുമായിരുന്ന പീറ്റര്‍ ബൊണെറ്റി അന്തരിച്ചു. ചെല്‍സി ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് തങ്ങളുടെ ഇതിഹാസ താരം വിടവാങ്ങിയതായി അറിയിച്ചത്.
അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. 78 വയസായിരുന്നു. പൂച്ചയെന്നു ആരാധകര്‍ ഓമനപ്പേരിട്ടു വിളിച്ച ബൊണെറ്റി ചെല്‍സിക്ക് വേണ്ടി 729 മല്‍സരങ്ങളിലാണ് ഗോള്‍വല കാത്തതത്. ചെല്‍സിക്കു വേ@ണ്ടി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച രണ്ട@ാമത്ത താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
ഗോള്‍മുഖത്തെ ചടുലമായ നീക്കങ്ങളുടെ പേരിലാണ് ബൊണെറ്റിക്കു ആരാധകര്‍ പൂച്ചയെന്ന വിളിപ്പേര് നല്‍കിയത്. 1969നും 1979നും ഇടയില്‍ ര@ണ്ടു ഘട്ടങ്ങളായി നീണ്ട@ുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ചെല്‍സി കരിയര്‍. ഡിഫന്‍ഡര്‍ റോണ്‍ ഹാരിസ് കഴിഞ്ഞാല്‍ ചെല്‍സിക്കു വേണ്ട@ി ഏറ്റവുമധികം തവണ കുപ്പായമണിഞ്ഞ താരം കൂടിയാണ് ബൊണെറ്റി. തങ്ങളുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പീറ്റര്‍ ബൊണെറ്റിയുടെ വിയോഗ വാര്‍ത്ത അതീവ ദുഖത്തോടെയാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ് നിങ്ങളെ അറിയിക്കുന്നത്. ഞങ്ങളുടെ മുന്‍ ഗോള്‍കീപ്പര്‍ ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.
ചെല്‍സിയിലെ എല്ലാവരും പീറ്ററിന്റെ കുടുംബങ്ങളേയും സുഹൃത്തുക്കളേയും തങ്ങളുടെ അനുശോചനമറിയിക്കുകയും അവരുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി ചെല്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
20 വര്‍ഷത്തിലേറെ നീണ്ട@ുനിന്ന ചെല്‍സി കരിയറില്‍ 200ല്‍ അധികം മല്‍സരങ്ങളില്‍ ബൊണെറ്റി ഗോള്‍ വഴങ്ങിയിട്ടില്ല. ഇംഗ്ല@ണ്ടിനായി ഏഴു മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിട്ടു@ണ്ട്. 1966ല്‍ ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പില്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് ടീമിന്റെ ഗോള്‍വല കാത്തപ്പോള്‍ രണ്ടാം ഗോള്‍കീപ്പറായിരുന്നു ബൊണെറ്റി.
ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം ഇംഗ്ല@ണ്ട്, ചെല്‍സി, ന്യൂകാസില്‍ യുനൈറ്റഡ്, ഫുള്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളുടെ ഗോള്‍കീപ്പിങ് കോച്ചായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."