അവസരങ്ങള്‍ വിനിയോഗിക്കുന്നത്തിന് വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കണം: കെ.എം മാണി
പാലാ: അതിവേഗം വളരുന്ന ലോകത്തില്‍ അവസരങ്ങളുടെ കൃത്യവും സമയബന്ധിതവുമായ വിനിയോഗത്തിന് വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കണമെന്ന് കെ.എം മാണി. എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തില്‍ എസ്.എസ.്എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കുന്ന വിന്നേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉയരങ്ങള്‍ കീഴടക്കുമ്പോഴും ആര്‍ദ്രതയും മാനവികതയും കാത്തു സൂക്ഷിക്കണം. ഭൗതിക നേട്ടങ്ങള്‍ പരീക്ഷകളിലെ വിജയം സമ്മാനിക്കും. എന്നാല്‍ ധാര്‍മികതയുള്ള നല്ല വ്യക്തികളാകുമ്പോഴാണു വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം നേടുന്നത്. സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരായി വിദ്യാര്‍ത്ഥികള്‍ മാറുമ്പോള്‍ ഭാവി ശോഭനമായിരിക്കുമെന്നും കെ.എം മാണി പറഞ്ഞു.
പാലാ കേരളത്തിന്റെ വൈജ്ഞാനിക തലസ്ഥാനമായി മാറുകയാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ ജോസ് കെ. മാണി എം.പി പറഞ്ഞു. പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച കരിയര്‍ വിദഗ്ധന്‍ ബി.എസ് വാര്യര്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറിന് നേതൃത്വം നല്‍കി. പിഎസ്‌സി അംഗം പ്രൊഫ. ലോപ്പസ് മാത്യു, സന്തോഷ് അഗസ്റ്റിന്‍ കാവുകാട്ട്, രാജേഷ് വാളിപ്ലാക്കല്‍, പയസ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ 33 സ്‌കൂളുകളും 515 ഓളം പ്രതിഭകളും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. നൂറു ശതമാനം വിജയം നേടിയ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലായി 99 സ്‌കൂളുകളും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ മേലുകാവ് സിഎംഎസ് എച്ച് എസ്.എസിലെ ഗൗതം കൃഷ്ണയേയും ഒരു മാര്‍ക്ക് മാത്രം നഷ്ടപ്പെട്ട് 1999 മാര്‍ക്ക് നേടിയ പാലാ സെന്റ് മേരീസ് എച്ച.്എസ.്എസിലെ ഗഹന നവ്യ ജയിംസിനെയും പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."