HOME
DETAILS
MAL
റമദാനില്‍ പ്രാര്‍ഥന വീട്ടിലിരുന്നു മതിയെന്ന്, അഭ്യര്‍ഥനയുമായി കേന്ദ്രം
backup
April 14 2020 | 04:04 AM
ന്യൂഡല്‍ഹി: റമദാന് വ്രതക്കാലത്ത് രാജ്യത്ത് പ്രാര്‍ഥനകള്‍ വീട്ടില്‍ നിന്നു മാത്രം നടത്തിയാല്‍ മതിയെന്ന അഭ്യര്‍ഥനയുമായി കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്ത് കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഈ നിര്‍ദേശം.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ മുസ്ലിം സഹോദരങ്ങളും വിശുദ്ധ റമദാന് മാസത്തിലെ ആരാധനകള്‍ വീട്ടില്‍ വച്ച് മാത്രം നടത്തണമെന്നും പള്ളികളില്‍ പോകുന്നതും ഈദ്ഗാഹുകളും ഒഴിവാക്കണമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ട്വിറ്ററില്‍ കൂടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."