"സൈലെന്‍സ് 2016' പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ യുവഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവസരം
കോട്ടയം: കോട്ടയത്തെ പത്രഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് ഫോട്ടോ പ്രദര്‍ശനം '2016' അഞ്ചു മുതല്‍ ഒന്‍പതുവരെ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കും. 'െൈസലന്‍സ് 2016' പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ യുവഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവസരം ഒരുക്കുന്നുണ്ട്. ഫോട്ടോ പ്രദര്‍ശനത്തിന്റെ തുടക്കം കുറിക്കുന്ന രസകരമായ ചടങ്ങ് കാമറയില്‍ പകര്‍ത്തിയാണ് ഉദ്ഘാടകരാകേണ്ടത്. ഒരു ഡി.എസ്.എല്‍ .ആര്‍ കാമറ സ്വന്തമായുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ വ്യത്യസ്തമായ ചടങ്ങിന്റെ ഭാഗമാകാം.
മികച്ച ചത്രത്തിന് സമ്മാനവും നല്‍കുന്നുണ്ട്. ഒപ്പം ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും.25 വയസില്‍ താഴെയുള്ള ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഉദ്ഘാടനത്തില്‍ പങ്കെടുക്കാം.
കോട്ടയം മാമ്മന്‍ മാപ്പിളഹാളില്‍ നാളെ രാവിലെ 10:00 നാണ് ഉദ്ഘാനച്ചടങ്ങ്. കോട്ടയത്തെ ഇരുപത്തിയാറ് പത്രഫോട്ടോഗ്രാഫര്‍മാരുടെ നൂറ്റിമുപ്പത് വാര്‍ത്താചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വെക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30വരെയാണ് പ്രദര്‍ശനം.പ്രവേശനം സൗജന്യമാണ്.
വിക്ടര്‍ ജോര്‍ജ് സ്മാരക ട്രസ്റ്റിന്റെയും പത്രപ്രവര്‍ത്തക യൂനിയന്റെയും സംയുക്താഭിമുഖ്യത്തില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണ സമ്മേളനം, ഫോട്ടോഗ്രാഫി വിഷയങ്ങളില്‍ വിദഗ്ദ്ധരുടെ ക്ലാസ്സുകളും ഇതോടൊപ്പം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."