HOME
DETAILS
MAL
ലോക് ഡൗണ്‍: കേന്ദ്രത്തിനെതിരേ ധനമന്ത്രി തോമസ് ഐസക്, അഭിനന്ദനം പോരാ, പണവും അനുവദിക്കണം
backup
April 14 2020 | 05:04 AM
തിരുവനന്തപുരം: മെയ് മൂന്നുവരേ രാജ്യത്ത് ലോക് ഡൗണ്‍ നീട്ടിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ സംസ്ഥാന ധനമന്ത്രി
ഡോ. തോമസ് ഐസക്. കൊവിഡിനെ നേരിട്ട സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചു. സന്തോഷമുണ്ട്. എന്നാല്‍ അഭിനന്ദനം മാത്രം പോരെന്നും ഈ അവസ്ഥയെ മറികടക്കാന്‍ ആവശ്യമായ പണം കേന്ദ്രം ലഭ്യമാക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
19 ദിവസവും കൂടി ലോക്ഡൗണ്‍ തുടരുമ്പോള്‍ ജനങ്ങളുടെ ഉപജീവനമാര്‍ഗം കൂടി ഉറപ്പു വരുത്തണം. ഇങ്ങനെപോയാല്‍ കാര്യങ്ങള്‍ ശരിയാകില്ല. വളരെ ഉദാരമായ സാമ്പത്തിക പാക്കേജുകളാണ് സംസ്ഥാനങ്ങള്‍ക്കുവേണ്ടത്. വായ്പകള്‍ ഉറപ്പു വരുത്തണം. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൗനമവലംബിച്ചതിനെയും ഐസക് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."